Saturday, October 10, 2026
HomeTOP NEWSINDIAനോർവേ ചെസ് ചാമ്പ്യൻഷിപ്പ്: നിർണായക സമയത്ത് വരുത്തിയ പിഴവ്, ഗുകേഷിന് മൂന്നാം സ്ഥാനം

നോർവേ ചെസ് ചാമ്പ്യൻഷിപ്പ്: നിർണായക സമയത്ത് വരുത്തിയ പിഴവ്, ഗുകേഷിന് മൂന്നാം സ്ഥാനം

Published on

നോർവേ ചെസ് ചാമ്പ്യൻഷിപ്പിന് നാടകീയമായ അവസാനം. നോർവേ ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നോർവെയുടെ തന്നെ മാഗ്നസ് കാൾസൻ നിലനിർത്തി. അവസാന റൗണ്ടിൽ ഇന്ത്യൻ ലോക ചെസ് ചാമ്പ്യൻ ഡി. ഗുകേഷ്, ഫാബിയാനോ കരുവാനയോട് പരാജയപ്പെട്ടതോടെയാണ് കാൾസന് കിരീടം സ്വന്തമായത്.

കാൾസന്റെ ഏഴാം നോർവേ ചെസ് ചാമ്പ്യൻഷിപ്പ് നേട്ടമാണിത്. അവസാന റൗണ്ടിൽ ഫാബിയാനോ കരുവാനയോട് പരാജയപ്പെട്ട ഇന്ത്യൻ ലോക ചെസ് ചാമ്പ്യൻ ഡി. ഗുകേഷിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കിരീടം നേടാനുള്ള അവസരം അവസാന നിമിഷം വരുത്തിവച്ച പിഴവിലൂടെ ഗുകേഷ് കളഞ്ഞുകുളിക്കുകയായിരുന്നു.

ഗുകേഷിനെ പരാജയപ്പെടുത്തി കരുവാന മൂന്ന് പോയന്റും നേടിയതോടെ കാൾസൻ 16 പോയന്റോടെ കിരീടമുറപ്പിക്കുകയായിരുന്നു. 15.5 പോയന്റോടെ കരുവാന രണ്ടാമതും 14.5 പോയന്റുമായി ഗുകേഷ് മൂന്നാം സ്ഥാനത്തുമെത്തി.

കരുവാനയ്ക്കെതിരേ വിജയം നേടിയിരുന്നെങ്കിൽ ഗുകേഷിന് കിരീടം നേടാമായിരുന്നു. എന്നാൽ, നിർണായക സമയത്ത് വരുത്തിയ പിഴവ് ഗുകേഷിന് മത്സരം നഷ്ടമാക്കി. ക്ലോക്കിൽ രണ്ട് സെക്കൻഡ് മാത്രം ബാക്കി നിൽക്കെയാണ് ഗുകേഷ് പരാജയം സമ്മതിച്ചത്. നോർവേ ചെസ് കിരീടം നേടിയിരുന്നുവെങ്കിൽ ലോക ഒന്നാം നമ്പർ സ്ഥാനവും ഗുകേഷിന് സ്വന്തമാക്കാമായിരുന്നു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this