Friday, October 9, 2026
HomeNews2004-ലെ വിഡ്ഢിദിനത്തിൽ അവതരിപ്പിച്ച 'ജി-മെയിലി'ന് തിങ്കളാഴ്ച 20 വയസ്സുതികഞ്ഞു; ഇന്ന് 180 കോടി ഉപഭോക്താക്കളുമായി ജിമെയിൽ

2004-ലെ വിഡ്ഢിദിനത്തിൽ അവതരിപ്പിച്ച ‘ജി-മെയിലി’ന് തിങ്കളാഴ്ച 20 വയസ്സുതികഞ്ഞു; ഇന്ന് 180 കോടി ഉപഭോക്താക്കളുമായി ജിമെയിൽ

Published on

ഗൂഗിൾ സ്ഥാപകരായ ലാറി പേജും സെർഗേയ് ബ്രിന്നും ചേർന്ന് 2004-ലെ വിഡ്ഢിദിനത്തിൽ അവതരിപ്പിച്ച ‘ജി-മെയിലി’ന് തിങ്കളാഴ്ച 20 വയസ്സുതികഞ്ഞു. എല്ലാ ഏപ്രിൽ ഒന്നിനും വമ്പൻ തമാശകളുമായി ആളുകളെ പറ്റിക്കുന്ന പേജ്-ബ്രിൻ സഖ്യത്തിൻ്റെ ‘ഏപ്രിൽഫൂൾ’ ആയേ എല്ലാവരും ജി- മെയിലിനെ ആദ്യം കണ്ടുള്ളൂ. ഒരു അക്കൗണ്ടിന് ഒരു ഗിഗാബൈറ്റ് സ്റ്റോറേജ് കപ്പാസിറ്റി, സൗജന്യസേവനം ഇവയൊക്കെയായിരുന്നു മുഖമുദ്ര.

അന്നു പ്രചാരത്തിലുള്ള ഇ-മെയിൽ സേവനങ്ങളായ യാഹൂവും ഗൂഗിളും 30-60 ഇ-മെയിലുകൾമാത്രം സൂക്ഷിക്കാൻകഴിയുന്ന സേവനം നൽകിയ കാലത്താണ് 13,500 മെയിലുകൾവരെ സൂക്ഷിക്കാൻ കഴിയുന്ന ജി-മെയിൽ എത്തിയത്. അന്ന് അതൊരു വിപ്ലവമായിരുന്നു. 20 വർഷങ്ങൾക്കിപ്പുറം ജിമെയിൽ ഏറ്റവും മുന്നിലാണ്. 180 കോടി ഉപഭോക്താക്കൾ.

സന്ദേശങ്ങൾ സൂക്ഷിക്കാൻ സാധിക്കുന്ന, എളുപ്പം കണ്ടുപിടിക്കാൻ സാധിക്കുന്ന ഒരു വെബ് മെയിൽ സേവനമാണ് ജെമിയിലിലൂടെ ഗൂഗിൾ ലക്ഷ്യമിട്ടത്. അന്ന് തൊട്ട് ഇന്ന് വരെ ഉപഭോക്താക്കളുടെ സന്ദേശ കൈമാറ്റങ്ങൾ സുഗമമാക്കാനും സുരക്ഷയും സ്വകാര്യതയും ഒരുക്കാനുള്ള നിരവധി ഫീച്ചറുകളും ഡിസൈൻ മാറ്റങ്ങളും ഇമെയിൽ അവതരിപ്പിച്ചിട്ടുണ്ട്.

2024 ഏപ്രിൽ 1 മുതൽ ഒരുപാട് ഇമെയിലുകൾ ഒന്നിച്ച് അയക്കുന്നവർക്കുള്ള പുതിയ സുരക്ഷാ നിയമങ്ങളും കമ്പനി അവതരിപ്പിച്ചു. ഇതനുസരിച്ച് കൂട്ടമായി ഇമെയിലുകൾ അയക്കാൻ ആഗ്രഹിക്കുന്ന ഇമെയിൽ മാർക്കറ്റർമാർ കർശനമായ സ്ഥിരീകരണ പ്രക്രിയയ്ക്ക് വിധേയരാകേണ്ടിവരും. 24 മണിക്കൂറിൽ 5000-ഓളം ഇമെയിലുകൾ അയക്കുന്നവരെയാണ് നിയമം ലക്ഷ്യമിടുന്നത്.

പുതിയ സ്ഥിരീകരണ പ്രക്രിയയ്ക്ക് വിധേയരായില്ലെങ്കിൽ കൂട്ടമായി സന്ദേശങ്ങൾ അയക്കാൻ സാധിക്കില്ല. ഒരു തവണയെങ്കിലും 5000 ഇമെയിലുകൾ അയച്ചവരെ ബൾക്ക് സെൻ്റർമാരായി കണക്കാക്കുകയും വീണ്ടും ബൾക്ക് ഇമെയിലുകൾ അയക്കണമെങ്കിൽ സ്ഥിരീകരണ പ്രക്രിയയ്ക്ക് വിധേയരാകുകയും വേണം.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this