Thursday, October 8, 2026
HomeNews15 വയസ്സുള്ള പെൺകുട്ടിയുടെ പീഡിപ്പിച്ച് ഗർഭിണായാക്കിയ പ്രതിക്ക് 135 വർഷം കഠിനതടവും 5.10 ലക്ഷം രൂപ...

15 വയസ്സുള്ള പെൺകുട്ടിയുടെ പീഡിപ്പിച്ച് ഗർഭിണായാക്കിയ പ്രതിക്ക് 135 വർഷം കഠിനതടവും 5.10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി; ബന്ധുവായ പെൺകുട്ടിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭണിയാക്കുകയും ചെയ്തു പ്രതി

Published on

അടുത്ത ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണായാക്കിയ പ്രതിക്ക് 135 വർഷം കഠിനതടവും 5.10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഹരിപ്പാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (എഫ്ടിഎസി) ജഡ്ജി സജി കുമാറാണ് 24കാരനായ പ്രതിക്ക് ശിക്ഷ വിധിച്ചത്. കരീലക്കുളങ്ങര പൊലീസ് 2021ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.

രണ്ട് വർഷം മുമ്പാണ് ബന്ധുവായ പെൺകുട്ടിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭണിയാക്കുകയും ചെയ്ത സംഭവം ഉണ്ടായത്. കുട്ടികൾക്കുള്ള ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷണം (പോക്സോ) ആക്ട്, ഐപിസി, ഇൻഫർമേഷൻ ടെക്നോളജി ആക്ട്, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. വിവിധ വകുപ്പുകളിലായി ആകെ 135 വർഷത്തെ തടവിനാണ് ശിക്ഷിച്ചത്. എന്നാൽ ഒരേസമയം അനുഭവിക്കേണ്ട ഉയർന്ന ശിക്ഷ 20 വർഷമായതിനാൽ പ്രതി അത്രയും കാലം ജയിൽവാസം അനുഭവിക്കണമെന്ന്, പബ്ലിക് പ്രോസിക്യൂട്ടർ രഘു പറഞ്ഞു.

പ്രതിക്ക് 5.1 ലക്ഷം രൂപ പിഴയും വിധിച്ച കോടതി, സംഭവസമയത്ത് 15 വയസ്സുള്ള പെൺകുട്ടിയുടെ രക്ഷിതാവിന് നാലു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് നിർദ്ദേശിച്ചതായി പ്രോസിക്യൂട്ടർ പറഞ്ഞു.

പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവിന്റെ ജ്യേഷ്ഠന്റെ മകനാണ്
ശിക്ഷിക്കപ്പെട്ടതെന്നും പെൺകുട്ടിയെ സ്കൂളിൽ കൊണ്ടുപോകുകയും തിരിച്ചുകൊണ്ടുവരികയും ചെയ്തിരുന്നത് പ്രതിയായ യുവാവായിരുന്നു. ഈ അടുപ്പം മുതലെടുത്ത് ഇരയായ പെൺകുട്ടി കുളിക്കുമ്പോൾ വീഡിയോ പകർത്തുകയും ഉറ്റ ബന്ധം സ്ഥാപിച്ച് പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിൽ കഴിയുന്ന ഇരയായ പെൺകുട്ടി പിന്നീട് ഒരു കുഞ്ഞിന് ജന്മം നൽകിയതായും അഭിഭാഷകൻ പറഞ്ഞു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...