Wednesday, October 7, 2026
HomeNewsഹമാസിനെതിരെ ഇസ്രയേൽ യുദ്ധം; 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്ലൈൻ തുറന്ന് ഇന്ത്യ

ഹമാസിനെതിരെ ഇസ്രയേൽ യുദ്ധം; 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്ലൈൻ തുറന്ന് ഇന്ത്യ

Published on

ഹമാസിനെതിരെ ഇസ്രയേൽ യുദ്ധം നടത്തുന്ന സാഹചര്യത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്ലൈൻ തുറന്ന് കേന്ദ്രസർക്കാർ. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പലസ്തീനിലെ ഇന്ത്യൻ എംബസി ഇക്കാര്യം അറിയിച്ചത്.

“നിലവിലെ സുരക്ഷാ സ്ഥിതിഗതികളുടെ സാഹചര്യത്തിൽ പലസ്തീനിലെ ഇന്ത്യക്കാർക്ക് നേരിട്ട് ബന്ധപ്പെടാൻ ഓഫിസ് പ്രവർത്തിക്കും. ഏത് അടിയന്തര സാഹചര്യത്തിലും 24 മണിക്കൂറും ബന്ധപ്പെടാം’ – എംബസി അധികൃതർ അറിയിച്ചു.

ഹമാസ് ഇസ്രയേലിനെതിരെ ആരംഭിച്ച ആക്രമണത്തെത്തുടർന്ന് കടുത്ത പോരാട്ടമാണ് നടക്കുന്നത്. 3,600 പേർ ഇതുവരെ കൊല്ലപ്പെട്ടതായാണ് കണക്ക്. ആയിരക്കണക്കിനാളുകൾക്കു പരുക്കേറ്റു.

ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ ഗാസയിലെ ജനജീവിതം ദുരന്തപൂർണമായി. വെള്ളം, ഭക്ഷണം, വൈദ്യുതി എന്നിവയ്ക്കെല്ലാം നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ ആശുപത്രികളുടെ പ്രവർത്തനവും താറുമാറായി. വൻ കെട്ടിടങ്ങൾ പലതും നിമിഷനേരം കൊണ്ട് നിലംപൊത്തി. 2,60,000 പേർ പ്രാണരക്ഷാർഥം മറ്റിടങ്ങളിലേക്കു പോയതായി ഐക്യരാഷ്ട്ര സംഘടന അറിയിച്ചു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this