Monday, October 12, 2026
HomeNews'സാംസങ് ഇൻ്റർനെറ്റ്' ഇനി വിൻഡോസ് കംപ്യൂട്ടറുകളിലും; ബ്രൗസർ ഗൂഗിൾ ക്രോമിന് സമാനമായ രൂപകൽപന

‘സാംസങ് ഇൻ്റർനെറ്റ്’ ഇനി വിൻഡോസ് കംപ്യൂട്ടറുകളിലും; ബ്രൗസർ ഗൂഗിൾ ക്രോമിന് സമാനമായ രൂപകൽപന

Published on

സാംസങ് ഗാലക്‌സി സ്‌മാർട്ഫോണുകളിൽ പ്രീ ഇൻസ്റ്റാൾ ചെയ്‌തുവരുന്ന ഡിഫോൾട്ട് ബ്രൗസറായ ‘സാംസങ് ഇൻ്റർനെറ്റ്’ ഇനി വിൻഡോസ് കംപ്യൂട്ടറുകളിലും ലഭ്യമാവും. ക്രോമിയം അടിസ്ഥാനമാക്കിയുള്ള വെബ് ബ്രൗസർ ഗൂഗിൾ ക്രോമിന് സമാനമായ രൂപകൽപനയിലാണ് ഒരുക്കിയിട്ടുള്ളത്.

വിൻഡോസ് 10, വിൻഡോസ് 11 ഒഎസുകളിൽ സാംസങ് ഇൻ്റർനെറ്റ് ഇൻസ്റ്റാൾ ചെയ്യാനാവും. മൈക്രോസോഫ്റ്റ് സ്റ്റോറിൽ ഇത് ലഭ്യമാണ്. x64 ബിറ്റ് കംപ്യൂട്ടറുകളിൽ മാത്രമാണ് ഇത് പ്രവർത്തിക്കുക. 130 എംബി ആണ് ബ്രൗസറിന്റെ സൈസ്. മൈക്രോസോഫ്റ്റ‌് സർഫേസിലും ഇത് ഇൻസ്റ്റാൾ ചെയ്യാം.

സാംസങ് അക്കൗണ്ട് ഉപയോഗിച്ച് ഇതിൽ സൈൻ ഇൻ ചെയ്യണം. ഇതുവഴി കംപ്യൂട്ടറിലേയും ഫോണിലേയും ബ്രൗസറുകൾ തമ്മിൽ സിങ്ക് ചെയ്യാം. ബ്രൗസിങ് ഹിസ്റ്ററി, സേവ് ചെയ്‌ത സന്ദേശങ്ങൾ, തുറന്നുകിടക്കുന്ന ടാബുകൾ, ബുക്ക് മാർക്കുകൾ എന്നിവയാണ് സിങ്ക് ചെയ്യപ്പെടുക. പാസ് വേഡുകൾ സിങ്ക് ചെയ്യില്ല. എന്നാൽ ആ സൗകര്യം ഭാവിയിൽ ഉൾപ്പെടുത്തിയേക്കാം.

ആഡ്ബ്ലോക്കറുകൾ, ഇൻകൊഗ്നിറ്റൊ മോഡ്, ഡാർക്ക് മോഡ് എന്നിവയും സാംസങ് ഇന്റർനെറ്റ് ബ്രൗസറിൽ പ്രവർത്തിക്കും.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this