Friday, October 9, 2026
HomeFEATUREDസംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ ഉടൻ വേണ്ട… ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും...

സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ ഉടൻ വേണ്ട… ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും കൊവിഡ് പരിശോധന നടത്താൻ തീരുമാനം

Published on

സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ ഉടൻ വേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും കൊവിഡ് പരിശോധന നടത്താനും ഇന്ന് ചേർന്ന ഉന്നതതല സമിതി യോഗം തീരുമാനിച്ചു.വാരാന്ത്യ ലോക്ക്ഡൗണിലേക്ക് പോകേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നാണ് സർക്കാർ വിലയിരുത്തൽ. നിലവിൽ ഏർപ്പെടുത്തിയിട്ടുളള രാത്രി കർഫ്യൂ ഉൾപ്പെടെയുളള നിയന്ത്രണങ്ങൾ കർശനമാക്കിയാൽ മതിയെന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്നുചേർന്ന കോർകമ്മിറ്റി യോഗം വിലയിരുത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും പരിശോധന നടത്താനും യോഗത്തിൽ തീരുമാനമായി.

ജില്ലാ ശരാശരിയേക്കാൾ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിലാകും ഇത്തരത്തിൽ പരിശോധന നടത്തുക. രോഗികളുടെ എണ്ണത്തിൽ വർധനവ് ബോധ്യപ്പെട്ടാൽ പ്രാദേശിക നിയന്ത്രണങ്ങളേർപ്പെടുത്തും. കൊവിഡ് പൊസിറ്റിവിറ്റ് നിരക്ക് മൂന്ന് ശതമാനമായി കുറക്കലാണ് ലക്ഷ്യം. രോഗികളുടെ എണ്ണം ഉയർന്നാലും സംസ്ഥാനത്തെ ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ തൃപ്തികരമാണെന്നും യോഗം വിലയിരുത്തി. വൈറസിൻറെ ജനിതകമാറ്റം പഠിക്കാൻ ജീനോം പഠനം നടത്താനും യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്ക് ഏർപ്പെടുത്തിയ നൈറ്റ് കർഫ്യൂ ഇന്ന് രാത്രി 9 മുതൽ പ്രാബല്യത്തിൽ വരും. സംസ്ഥാനത്ത് കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടോയെന്ന് കർശന പരിശോധനയും നടപടികളും ഉണ്ടാവും.

രാത്രികാല നിയന്ത്രണങ്ങളിൽ പൊതുഗതാഗതത്തിന് ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും സർവീസുകൾ വെട്ടികുറക്കാനുളള ആലോചനയിലാണ് കെ എസ് ആർ ടി സി. രാത്രി 9 മണിക്ക് ശേഷമുള്ള ദീർഘദൂര സർവീസുകൾ റിസർവേഷൻ മുഖേന നടപ്പാക്കാനും കോർപ്പറേഷൻ ആലോചിക്കുന്നുണ്ട്. ബസുകളിൽ നിർത്തിയുള്ള യാത്ര പാടില്ലെന്ന സർക്കാർ നിർദ്ദേശം നടപ്പക്കാനാവില്ലെന്ന നിലപാടും കെഎസ്ആർടിസിക്കുണ്ട്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this