സർക്കാർ നിർദ്ദേശാനുസരണം ഒക്ടോബർ രണ്ടു മുതൽ നവംബർ ഒന്നുവരെ ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾ വിദ്യാഭ്യാസ മേഖലയിലും ഇതര വകുപ്പുകളിലും നടത്തുന്നു

വിവിധ സർക്കാർ വകുപ്പുകൾ ഒന്നിച്ചു പ്രവർത്തിച്ചു ലഹരിയെ തുടച്ചു നീക്കാനുള്ള പരിശ്രമമാണ്സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്.വെൺകുറിഞ്ഞി എസ്. എൻ. ഡി. പി. ഹയർസെക്കണ്ടറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് എരുമേലി, വെച്ചൂച്ചിറ, മുക്കൂട്ടുതറ. എന്നിവിടങ്ങളിൽ നടത്തിയ ലഹരി വിരുദ്ധ പ്രചാരണം ശ്രദ്ധേയമായി.
10 മുതൽ 20 വയസുവരെ ഉള്ള കുട്ടികൾ ആണ് കൂടുതലായും ലഹരി മാഫിയകളുടെ വലയിൽ അകപ്പെടുന്നത്.മിഠായികളായും പാനീയങ്ങളായും മറ്റു മാര്ഗങ്ങളിലുമാണ് കുട്ടികളിലേക്ക് ലഹരി എത്തുന്നത്

വിദ്യർത്ഥികൾക്ക് ലഹരിയോട് നോ എന്ന് പറയുവാനുള്ള ഒരു ആർജവം ഉണ്ടാക്കിയെടുക്കുക എന്നതാണ് ലക്ഷ്യമെന്നും തുടർന്നും ലഹരി വിരുദ്ധ ബോധവത്‌കരണം നടത്തുമെന്നും സ്കൂൾ പ്രിൻസിപ്പൽ ബി രാജശ്രീ മേഘദൂത് ന്യുസിനോട് പറഞ്ഞു. പി. ടി. എ. പ്രസിഡന്റ്, എരുമേലി എസ്. എൻ. ഡി. പി. യൂണിയൻ കൺവീനർ എം. വി. അജിത്കുമാർ എന്നിവർ നേതൃത്വം നൽകി



