വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഭാര്യയുടെ കല്യാണ സാരിയിൽ നവവരനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. തമിഴ്‌നാട്ടിലെ റാണിപ്പെട്ട് സ്വദേശിയായ ശരവണനെ (27) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ശരവണനും ബന്ധുവും ചെങ്കൽപെട്ട് സ്വദേശിയായ 21 വയസ്സുകാരിയും തമ്മിലുള്ള വിവാഹം രണ്ടു ദിവസം മുമ്പായിരുന്നു നടന്നത്. യുവതി ഇന്നലെ പുലർച്ചെ എഴുന്നേറ്റപ്പോൾ ശരവണനെ കല്യാണ സാരിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ശരവണനും യുവതിയും മധുവിധു ആഘോഷിക്കാനായി ഇന്നലെ യാത്ര പോകാൻ തീരുമാനിച്ചിരുന്നുവെന്നും മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ചെങ്കൽപെട്ട് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് യുവതിയെയും മാതാപിതാക്കളെയും ചോദ്യം ചെയ്തു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530.


