Sunday, October 11, 2026
HomeNewsവിരാട് കോലിയുടെ സ്വത്തുക്കളുടെ ആകെ മൂല്യം 1050 കോടി; ഇൻസ്റ്റഗ്രാമിൽ കോലിയുടെ ഒരു പോസ്റ്റിന്റെ വില...

വിരാട് കോലിയുടെ സ്വത്തുക്കളുടെ ആകെ മൂല്യം 1050 കോടി; ഇൻസ്റ്റഗ്രാമിൽ കോലിയുടെ ഒരു പോസ്റ്റിന്റെ വില 8.90 കോടി രൂപ

Published on

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ സ്വത്തുക്കളുടെ ആകെ മൂല്യം ആയിരം കോടി കടന്നതായി റിപ്പോർട്ട്. സ്റ്റോക് ഗോ പുറത്തുവിട്ട കണക്കു പ്രകാരം കോലിയുടെ സ്വത്തിന്റെ മൂല്യം 1050 കോടി രൂപയാണ്. ലോകത്തിലെ ഏറ്റവും സമ്പന്നരായ ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണു കോലി. ബിസിസിഐയുടെ വാർഷിക ശമ്പളമായി കോലിക്കു കിട്ടുന്നത് ഏഴു കോടി രൂപയാണ്.

ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ഒരു സീസണിന് 15 കോടി നൽകും. ഇതിനു പുറമേ കളിക്കുന്ന ഓരോ മത്സരങ്ങൾക്കും മാച്ച് ഫീസ് വേറെ ലഭിക്കും. സൂപ്പർ താരത്തെ ഇൻസ്റ്റഗ്രാമിൽ മാത്രം 250 ദശലക്ഷത്തിലേറെ പേർ പിന്തുടരുന്നുണ്ട്.

ഇൻസ്റ്റഗ്രാമിൽ കോലിയുടെ ഒരു പോസ്റ്റിന്റെ വില 8.90 കോടി രൂപയാണ്. ഒരു ട്വീറ്റിന് 2.50 കോടിയും കോലി വാങ്ങുന്നുണ്ട്.
സ്റ്റാർട്ടപ്പുകളിൽ നിക്ഷേപങ്ങളുള്ളതിനു പുറമേ, ഇന്ത്യൻ താരത്തിനു സ്വന്തമായി ബിസിനസുകളുമുണ്ട്.

എട്ട് സ്റ്റാർട്ടപ്പുകളിലാണ് കോലി നിക്ഷേപം നടത്തിയിട്ടുള്ളത്. പതിനെട്ടിലേറെ ബാൻഡുകളുമായി താരം സഹകരിക്കുന്നുണ്ട്. ബ്രാൻഡുകളുടെ പരസ്യങ്ങൾക്കായി ഒരു ദിവസത്തിന് 7.5 കോടി മുതൽ 10 കോടി രൂപവരെ കോലിക്കു നൽകണം. കോലിക്കു രണ്ടു വീടുകളാണുള്ളത്. ഒന്ന് മുംബൈയിലും മറ്റൊന്ന് ഗുരുഗ്രാമിലും. ഇതിന്റെ മൂല്യം 100 കോടിക്കു മുകളിലാണ്.
ഒരു ടെസ്റ്റ് മത്സരത്തിന് കോലിക്കുള്ള ഫീസ് 15 ലക്ഷം രൂപയാണ്.

ഏകദിനത്തിൽ ആറും ട്വന്റി20യിൽ മൂന്നു ലക്ഷം രൂപയും കിട്ടും. ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്സി ഗോവ ടീമിൽ പങ്കാളിത്തമുണ്ട്. ഇതിനു പുറമേ ടെന്നിസിലും ഗുസ്തിയിലും കോലിക്ക് ടീമുകളുണ്ട്. 31 കോടിയോളം മൂല്യമുള്ള ആഡംബര കാറുകളുടെ ശേഖരമാണ് താരത്തിനുള്ളത്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...