Friday, October 9, 2026
HomeNewsറിപ്ലെ തന്നില്ലല്ലോ എന്ന പരാതി ഇനി കേൾക്കേണ്ടി വരില്ല; പുതിയ പരസ്യ രഹിത അക്കൗണ്ടുകൾക്കായി പ്രതിമാസം...

റിപ്ലെ തന്നില്ലല്ലോ എന്ന പരാതി ഇനി കേൾക്കേണ്ടി വരില്ല; പുതിയ പരസ്യ രഹിത അക്കൗണ്ടുകൾക്കായി പ്രതിമാസം 1071 രൂപ, പുതിയ അപ്ഡേഷനുമായി ഇൻസ്റ്റഗ്രാം

Published on

മെസേജ് കണ്ടിട്ടും റിപ്ലെ തന്നില്ലല്ലോ എന്ന പരാതി ഇനി കേൾക്കേണ്ടി വരില്ല. പുതിയ അപ്ഡേഷനുമായി എത്തുകയാണ് ഇൻസ്റ്റഗ്രാം. വാട്ട്സാപ്പിലെ പോലെ റീഡ് റെസിപ്പിയൻസ് ഓഫാക്കാനുള്ള ഓപ്ഷനാണ് ആപ്പ് അവതരിപ്പിക്കുന്നത്. മെറ്റ തലവൻ മാർക്ക് സക്കർബർഗാണ് ഇൻസ്റ്റഗ്രാമിലൂടെ ഇതേക്കുറിച്ച് ഷെയർ ചെയ്തിരിക്കുന്നത്. ഇൻസ്റ്റാഗ്രാം സിഇഒ ആദം മൊസാരി വരാനിരിക്കുന്ന ടോഗിളിന്റെ സ്ക്രീൻ ഷോട്ടും ഷെയർ ചെയ്തു.

പ്രൈവസി ഫീച്ചറിലാണ് ഇതുള്ളത്. എന്നു മുതലാണ് ഈ ഫീച്ചർ ആപ്പിൽ ലഭ്യമാവുക എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ലെങ്കിലും അടുത്ത അപ്ഡേറ്റിൽ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ. വൈകാതെ ഫേസ്ബുക്ക് മെസഞ്ചറിലും ഈ അപ്ഡേറ്റ് ലഭ്യമാകുമെന്ന അഭ്യൂഹങ്ങളുമുണ്ട്. കഴിഞ്ഞ ദിവസമാണ് പരസ്യങ്ങൾ കാണാതെ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉപയോഗിക്കാനുള്ള പുതിയ പെയ്ഡ് വേർഷന് മെറ്റ് യുറോപ്പിൽ തുടക്കമിട്ടത്. പുതിയ വേർഷനിൽ സൈൻ അപ്പ് ചെയ്യാനുള്ള നിർദേശങ്ങൾ അടങ്ങിയ നോട്ടിഫിക്കേഷനുകൾ മെറ്റ പ്രദർശിപ്പിച്ച് തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

താത്പര്യമുള്ളവർക്ക് പുതിയ പെയ്ഡ് വേർഷൻ സബ്സ്ക്രൈബ് ചെയ്യാനവസരമുണ്ട്. അല്ലാത്തവർക്ക് സൗജന്യ സേവനം തുടരാമെന്നും മെറ്റ അറിയിച്ചിട്ടുണ്ട്. നിലവിൽ പരസ്യ രഹിത അക്കൗണ്ടുകൾക്കായി പ്രതിമാസം 12 യൂറോ (ഏകദേശം 1071 രൂപ) ആണ് നൽകേണ്ടത്. വെബിൽ ഒമ്പത് യൂറോ (ഏകദേശം 803 രൂപ) ആണ് നൽകേണ്ടത്. സൗജന്യ സേവനം ഉപയോഗിക്കുമ്പോൾ പരസ്യങ്ങൾ കാണാൻ ഉപയോക്താക്കൾ നിർബന്ധിതരാകുന്നത് പതിവാണ്. ഇത് മാത്രമല്ല ഡാറ്റകൾ പരസ്യ വിതരണത്തിനായി ശേഖരിക്കുമെന്നും മെറ്റ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് പുതിയ പെയ്ഡ് വേർഷൻ ഇന്ത്യയിൻ ഉടൻ ആരംഭിക്കില്ല.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this