Friday, October 9, 2026
HomeCovid 19രാജ്യത്ത് ഇനിയൊരു സമ്പൂർണ്ണ ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമായ സൂചന നൽകി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ

രാജ്യത്ത് ഇനിയൊരു സമ്പൂർണ്ണ ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമായ സൂചന നൽകി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ

Published on

കൊവിഡ് സാഹചര്യം രൂക്ഷമാണെങ്കിലും ഇനിയൊരു ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമായ സൂചന നൽകി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. രാജ്യത്താകെ ലോക്ഡൗൺ പ്രഖ്യാപിക്കില്ലെന്നും പ്രാദേശിക നിയന്ത്രണങ്ങൾ മാത്രമേ ഉണ്ടാകുവെന്നും അവർ വ്യക്തമാക്കി. ലോക ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ഡേവിഡ് മാൽപാസുമായുള്ള വെർച്വൽ യോഗത്തിലാണ് ധനമന്ത്രി നിലപാട് അറിയിച്ചത്.യോഗത്തിൽ കൊവിഡിന്റെ വ്യാപനം തടയാൻ ഇന്ത്യ സ്വീകരിക്കുന്ന നടപടികൾ ധനമന്ത്രി യോഗത്തിൽ വിശദീകരിച്ചു. സമ്ബദ്‌വ്യവസ്ഥയെ പൂർണമായും ‘അറസ്റ്റ്’ ചെയ്യാൻ ആഗ്രഹിക്കുന്നില്ല. രോഗികളെ വീടുകളിൽ ക്വാറന്റീനിലാക്കുന്നതു പോലുള്ള രീതികൾ തുടരും. ലോക്ഡൗൺ ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

സിവിൽ സർവീസ്, ധനകാര്യ മേഖല പരിഷ്‌കരണം, ജലവിഭവ മാനേജ്‌മെന്റ്, ആരോഗ്യം എന്നിവയിലെ സമീപകാല പരിപാടികൾ ഉൾപ്പെടെ ലോകബാങ്കും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ ഡേവിഡ് മാൽപാസും ധനമന്ത്രിയും ചർച്ച ചെയ്തതായി ലോക ബാങ്കിന്റെ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയുടെ കൊവിഡ് പോരാട്ടത്തെക്കുറിച്ചും രാജ്യത്തെ ആഭ്യന്തര വാക്‌സിൻ ഉൽപാദന ശേഷിയെക്കുറിച്ചും ചർച്ച ചെയ്തുവെന്നും ലോക ബാങ്ക് അറിയിച്ചു.

രാജ്യവ്യാപകമായി ലോക്ഡൗണിന്റെ ആവശ്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ വ്യക്തമായിരുന്നു. ഇന്ത്യൻ സമ്ബദ്‌വ്യവസ്ഥക്ക് ഇനിയൊരു ലോക്ഡൗൺ താങ്ങാൻ സാധിക്കില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അതേസമയം രാജ്യത്തെ കൊവിഡ് വ്യാപനം അതീവരൂക്ഷമായിരിക്കുകയാണ്. 1.84 ലക്ഷം പേർക്കാണ് 24 മണിക്കൂറിനിടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this