Sunday, October 11, 2026
HomeNewsരഹസ്യ സ്വഭാവമുള്ള ശാസ്ത്ര പരീക്ഷണങ്ങൾ; യുഎസ് സൈന്യത്തിന് വേണ്ടി ബഹിരാകാശ പേടകം വിക്ഷേപിച്ച് സ്പേസ് എക്സ‌്

രഹസ്യ സ്വഭാവമുള്ള ശാസ്ത്ര പരീക്ഷണങ്ങൾ; യുഎസ് സൈന്യത്തിന് വേണ്ടി ബഹിരാകാശ പേടകം വിക്ഷേപിച്ച് സ്പേസ് എക്സ‌്

Published on

യുഎസ് സൈന്യത്തിന് വേണ്ടി ബഹിരാകാശ പേടകം വിക്ഷേപിച്ച് സ്പേസ് എക്സ‌്. വ്യാഴാഴ്ച്‌ച വൈകീട്ട് ഫാൽക്കൺ ഹെവി റോക്കറ്റിലായിരുന്നു വിക്ഷേപണം. എക്സ്-37ബി സ്പേസ് പ്ലെയ്ൻ ആണ് വിക്ഷേപിച്ചത്. ഫ്ളോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ നിലയത്തിൽ നിന്ന് വൈകീട്ട് 8.07 നായിരുന്നു വിക്ഷേപണം. ആളില്ലാത്ത ഈ പേടകം സ്വയം പ്രവർത്തിക്കുന്നതാണ്. സ്പേസ് എക്‌സിൻ്റെ വെബ്സൈറ്റിൽ വിക്ഷേപണം തത്സമയം സംപ്രേഷണം ചെയ്‌തിരുന്നു. ഫാൽക്കൺ ഹെവിയുടെ ബൂസ്റ്ററുകൾ രണ്ടും സുരക്ഷിതമായി തിരിച്ചിറങ്ങി.

എവിടേക്കാണ് ഈ പേടകം വിക്ഷേപിച്ചത് എന്ന് യുഎസ് വ്യക്തമാക്കിയിട്ടില്ല. പുനരുപയോഗിക്കാനാവുന്ന ബഹിരാകാശ സാങ്കേതിക വിദ്യകളുടെ പരീക്ഷണങ്ങൾക്കൊപ്പം രഹസ്യ സ്വഭാവമുള്ള ശാസ്ത്ര പരീക്ഷണങ്ങളും ദൗത്യം ലക്ഷ്യമിടുന്നുവെന്നാണ് വിവരം.

ഓർബിറ്റൽ ടെസ്റ്റ് വെഹിക്കിൾ എന്നറിയപ്പെടുന്ന എക്സ്-37 ാണ് വിക്ഷേപിച്ചത്. പുനരുപയോഗിക്കാൻ സാധിക്കുന്ന റോബോട്ടിക് ബഹിരാകാശ പേടകം ആണിത്. ബഹിരാകാശ സാങ്കേതിക വിദ്യകളുടെ പരീക്ഷണത്തിന് വേണ്ടിയാണ് ഈ പേടകം ഉപയോഗപ്പെടുത്തുന്നത്. 2006 ൽ ആണ് എക്‌സ്-37 ആദ്യം വിക്ഷേപിച്ചത്. മുമ്പ് എക്‌സ്-37 ബിയുടെ ആറ് വിക്ഷേപണങ്ങൾ നടന്നിട്ടുണ്ട്. കൂടുതലും റഷ്യയുടെ അറ്റ്ലസ് വി റോക്കറ്റിലാണ് ഇത് വിക്ഷേപിച്ചത്. ഒരു തവണ ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപിച്ചിട്ടുണ്ട്. ഇത് ആദ്യമായാണ് ഫാൽക്കൺ ഹെവി റോക്കറ്റ് ഉപയോഗിച്ചത്.

നാസയുടെ പഴയകാല സ്പേസ് ഷട്ടിലിൻ്റെ ഒരു കുഞ്ഞൻ പതിപ്പാണ് എക്സ്-37ബി. ബോയിങ് ആണ് ഇത് നിർമിച്ചത്. പൂർണമായും സ്വയം പ്രവർത്തിക്കാൻ കഴിവുള്ള പേടകം സൗരോർജത്തിൽ പ്രവർത്തിക്കുന്നതും പുനരുപയോഗിക്കാനാവുന്നതുമാണ്. ഒരു ചെറിയ ബസിൻ്റെ വലിപ്പമുള്ള സ്പേസ് പ്ലെയിൻ വ്യത്യസ്‌തങ്ങളായ പേലോഡുകൾ വിന്യസിക്കാനും വർഷങ്ങളോളം പരിക്രമണം ചെയ്‌ത്‌ സാങ്കേതിക പരീക്ഷണത്തിൽ ഏർപ്പെടാനും കഴിയും വിധമാണ് ഒരുക്കിയിരിക്കുന്നത്. സ്പേസ് ഷട്ടിലിനെ പോലെ അന്തരീക്ഷത്തിലൂടെ തിരികെ വന്ന് വിമാനം പോലെ റൺവേയിൽ ഇറങ്ങാനും ഇതിന് സാധിക്കും.

ഏറ്റവും ശക്തിയേറിയ റോക്കറ്റുകളിലൊന്നായ ഫാൽക്കൺ ഹെവി ഉപയോഗിച്ചതുകൊണ്ടു തന്നെ എക്സ‌്-37ബി ലക്ഷ്യമിടുന്നത് ചൊവ്വയോ ചന്ദ്രനോ ആയിരിക്കാമെന്ന് വിദഗ്‌ദർ പറയുന്നു. എന്തായാലും ഇത്തവണത്തെ വിക്ഷേപണ ലക്ഷ്യം എന്താണെന്ന് യുഎസ് വ്യക്തമാക്കിയിട്ടില്ല.

ഡിസംബർ 10 നാണ് നാസ ഈ വിക്ഷേപണം ആദ്യം തീരുമാനിച്ചത്. എന്നാൽ ഇത് വൈകി. അതിനിടെ ചൈന അവരുടെ ഒരു രഹസ്യ ബഹിരാകാശ പേടകം വിക്ഷേപിക്കുകയും ചെയ്‌തു. എക്സ്-37 ബിയ്ക്ക് സമാനമായ ലക്ഷ്യങ്ങളാണ് ചൈനയുടെ പേടകത്തിനെന്നും സൂചനയുണ്ട്. ചൈനയുടെ പേടകം എത്രനാൾ ഭ്രമണ പഥത്തിൽ കഴിയുമെന്ന് വ്യക്തമല്ല.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this