Saturday, October 10, 2026
HomeNewsയുക്രയ്‌നിൽ റഷ്യയെ പരാജയപ്പെടുത്തുന്നത് അസാധ്യം; യുദ്ധം വിപുലീകരിക്കുന്നതിൽ ഞങ്ങൾക്കു താൽപര്യവുമില്ല - വ്ളാഡിമിർ പുട്ടിൻ

യുക്രയ്‌നിൽ റഷ്യയെ പരാജയപ്പെടുത്തുന്നത് അസാധ്യം; യുദ്ധം വിപുലീകരിക്കുന്നതിൽ ഞങ്ങൾക്കു താൽപര്യവുമില്ല – വ്ളാഡിമിർ പുട്ടിൻ

Published on

യുക്രയ്‌നിൽ റഷ്യയെ പരാജയപ്പെടുത്തുന്നത് അസാധ്യമാണെന്നും മോസ്കോയുടെ പ്രാദേശിക നേട്ടങ്ങൾ നാറ്റോ അംഗീകരിക്കണമെന്നും റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുട്ടിൻ. യുദ്ധക്കളത്തിൽ റഷ്യയോടു തോൽവി ഏറ്റുവാങ്ങുമെന്നതിനാൽ കോലാഹലവും നിലവിളിയും ഉയർന്നുതുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഎസ് മാധ്യമപ്രവർത്തകനായ ടക്കർ കാൾസന് നൽകിയ അഭിമുഖത്തിലാണു പുട്ടിൻ നിലപാടു വ്യക്തമാക്കിയത്. 2022 ഫെബ്രുവരിയിൽ യുക്രെയ്‌ ആക്രമിക്കാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ചാണ് അഭിമുഖത്തിൽ ഉടനീളം പുട്ടിൻ സംസാരിച്ചത്.

പാശ്ചാത്യ രാജ്യങ്ങളുടെ സഹായം ഉണ്ടായിരുന്നിട്ടും റഷ്യയെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ലെന്നും പുട്ടിൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുക്രെയ്‌നുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷം പാശ്ചാത്യ മാധ്യമ പ്രവർത്തകനുമായി പുട്ടിൻ നടത്തുന്ന ആദ്യ അഭിമുഖമാണിത്. യുദ്ധത്തിനു പിന്നാലെ രാജ്യാന്തര മാധ്യമങ്ങളുമായി അകലം പാലിക്കാൻ പുട്ടിൻ ശ്രമിച്ചിരുന്നു. രണ്ടു മണിക്കൂറോളമാണു ടക്കർ കാൾസന് പുട്ടിൻ അഭിമുഖം നൽകിയത്.

റഷ്യ പോളണ്ടിനെയോ ലാത്വിയയെയോ ആക്രമിക്കുമോയെന്നതു ചോദ്യമല്ല. യുക്രെയ്‌നിലെ യുദ്ധം വിപുലീകരിക്കുന്നതിൽ ഞങ്ങൾക്കു താൽപര്യവുമില്ല. വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ടർ ഇവാൻ ഗെർഷ്കോവിച്ചിനെ മോചിപ്പിക്കാൻ ഒരു കരാർ സാധ്യമാണ്. ഈ പ്രശ്ന‌ം പരിഹരിക്കാൻ ഒരു വിലക്കുമില്ല. ഞങ്ങൾ അതു പരിഹരിക്കാൻ തയാറാണ്. ഒരു കരാറിലെത്താൻ കഴിയുമെന്ന് വിശ്വസിക്കുന്നുവെന്നും പുട്ടിൻ പറഞ്ഞു. കഴിഞ്ഞ വർഷം മാർച്ചിലാണ് ചാരവൃത്തി ആരോപിച്ചു ഗെർഷ്‌കോവിച്ചിനെ തടവിലാക്കിയത്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this