പത്തനംതിട്ട: മ്ലാവിനെ വേട്ടയാടിയ കേസിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭീഷണിയെ ഭയന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തതായി പരാതി. കോന്നി പൂച്ചക്കുളം സ്വദേശി രാധാകൃഷ്ണനെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മ്ലാവിനെ വേട്ടയാടിയ കേസിൽ ഉടൻ തോക്കുമായി കോന്നി ഗുരുനാഥൻ മണ്ണ് ഫോറെസ്റ്റ് സ്റ്റേഷനിൽ ഹാജരാകണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ഭീഷണി. എന്നാൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് രാധാകൃഷ്ണൻ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. ഇതുകൂട്ടാക്കാതെ ഉദ്യോഗസ്ഥർ ഇയാളെ മർദിച്ചതായും പരാതി ഉയരുന്നുണ്ട്.ഇയാളുടെ മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.



