Saturday, October 10, 2026
HomeNewsഫ്ളൈയിങ് കിസ് ആരോപണം; അദ്ദേഹത്തിന് ഫ്ളൈയിങ് കിസ് കൊടുക്കണമെങ്കിൽ തന്നെ ചെറുപ്പക്കാരികളായ പെൺകുട്ടികൾക്ക് കൊടുത്താൽ പോരെ...

ഫ്ളൈയിങ് കിസ് ആരോപണം; അദ്ദേഹത്തിന് ഫ്ളൈയിങ് കിസ് കൊടുക്കണമെങ്കിൽ തന്നെ ചെറുപ്പക്കാരികളായ പെൺകുട്ടികൾക്ക് കൊടുത്താൽ പോരെ , 50 കഴിഞ്ഞവർക്ക് കൊടുക്കേണ്ട കാര്യമെന്താണ് – നീതു സിങ്

Published on

രാഹുൽ ഗാന്ധിയ്ക്കെതിരെ ലോക്സഭയിൽ ഫ്ളൈയിങ് കിസ് ആരോപണം ഉയർന്നതിന് പിന്നാലെ വിഷയത്തിൽ വിവാദ പ്രസ്താവനയുമായി ബിഹാറിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എ. നീതു സിങ്. രാഹുലിന് പെൺകുട്ടികളെ കിട്ടാൻ ബുദ്ധിമുട്ടില്ലെന്നും നിരവധി ചെറുപ്പക്കാരികളായ പെൺകുട്ടികളുള്ളപ്പോൾ രാഹുലെന്തിന് 50 വയസുള്ളവർക്ക് ഫ്ളൈയിങ് കിസ് കൊടുക്കണമെന്നായിരുന്നു നീതു സിങിന്റെ പ്രതികരണം. പിന്നാലെ കോൺഗ്രസിനെ കടന്നാക്രമിച്ച് ബി.ജെ.പി. രംഗത്തെത്തി.

ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു നീതുസിങിന്റെ വിവാദ പരാമർശം. ഞങ്ങളുടെ നേതാവ് രാഹുലിന്റെ സംബന്ധിച്ചിടത്തോളം പെൺകുട്ടികൾക്ക് ക്ഷാമമൊന്നുമില്ല. അദ്ദേഹത്തിന് ഫ്ളൈയിങ് കിസ് കൊടുക്കണമെങ്കിൽ തന്നെ ചെറുപ്പക്കാരികളായ പെൺകുട്ടികൾക്ക് കൊടുത്താൽ പോരെ. 50 കഴിഞ്ഞവർക്ക് കൊടുക്കേണ്ട കാര്യമെന്താണ്. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. നീതു സിങ് പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളിലുൾപ്പടെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വിമർശനവുമായി ബി.ജെ.പി. രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ ദുർനടപടികളെ പ്രതിരോധിക്കാൻ സ്ത്രീവിരുദ്ധ കോൺഗ്രസിനുള്ളിൽ തന്നെ ആളുകളുണ്ടെന്ന് ബി.ജെ.പി. വക്തമാവ് ഷെഹ്സാദ് പൂനാവാല അഭിപ്രായപ്പെട്ടു.

അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച ശേഷം രാഹുൽ ഗാന്ധി ഭരണപക്ഷത്തെ സ്ത്രീ അംഗങ്ങൾക്കുനേരെ ഫ്ളൈയിങ് കിസ്സ് ആഗ്യം കാട്ടിയെന്നായിരുന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ആരോപണം. വിഷയത്തിൽ മന്ത്രിമാരായ സ്മൃതി ഇറാനി, ശോഭാ കരന്തലജെ എന്നിവരുടെ നേതൃത്വത്തിൽ 20 വനിതാ എം.പി.മാർ സ്പീക്കർക്ക് പരാതി നൽകിയിട്ടുണ്ട്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...