Friday, October 9, 2026
HomeTOP NEWSINDIAഫോളോവേഴ്‌സിൻ്റെ എണ്ണം കുറഞ്ഞതോടെ ആത്മഹത്യ: ഇൻസ്റ്റഗ്രാം യഥാർഥ ലോകമല്ല യഥാർഥ കൂട്ടുകാരല്ല ഫോളോവേഴ്‌സ് അത് മനസിലാക്കാൻ...

ഫോളോവേഴ്‌സിൻ്റെ എണ്ണം കുറഞ്ഞതോടെ ആത്മഹത്യ: ഇൻസ്റ്റഗ്രാം യഥാർഥ ലോകമല്ല യഥാർഥ കൂട്ടുകാരല്ല ഫോളോവേഴ്‌സ് അത് മനസിലാക്കാൻ ശ്രമിക്കു – മിഷയുടെ ആത്മഹത്യയില്‍ സഹോദരി

Published on

ഒരാഴ്ച്ച മുമ്പാണ് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ മിഷ അഗർവാൾ ആത്മഹത്യ ചെയ്‌തത്. ഇൻസ്റ്റഗ്രാമിൽ മൂന്നര ലക്ഷത്തോളം ഫോളേവേഴ്സുള്ള മിഷ 25-ാം പിറന്നാളിന് രണ്ട് ദിവസം മുമ്പാണ് ജീവിതം അവസാനിപ്പിച്ചത്. ലൈഫ്സ്റ്റൈൽ ഇൻഫ്ളുവൻസറായ, സോഷ്യൽ മീഡിയയിൽ ഏറ്റവും സജീവമായിരുന്ന മിഷയെ ആത്മഹത്യയിലേക്ക് നയിച്ചത് എന്താണ്? അതിനെ കുറിച്ച് സംസാരിക്കുകയാണ് മിഷയുടെ സഹോദരി.

ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്‌സിൻ്റെ എണ്ണം കുറഞ്ഞതോടെ കടുത്ത മാനസിക സമ്മർദത്തിലൂടെയാണ് അനിയത്തി കടന്നുപോയതെന്നും കരിയറിനെ കുറിച്ചുള്ള ഉത്കണ്‌ഠയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും സഹോദരി പറയുന്നു. മിഷയുടെ മൊബൈൽ ഫോണിൻ്റെ വാൾപേപ്പറും ഇൻസ്റ്റഗ്രാം പോസ്റ്റിനൊപ്പം സഹോദരി പങ്കുവെച്ചിട്ടുണ്ട്.

തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൻ്റെ സ്ക്രീൻഷോട്ടും മിഷ അഗർവാൾ ഷോ എന്ന പ്രോഗ്രാമിന്റെ സ്ക്രീൻഷോട്ടുമാണ് വാൾപേപ്പറാക്കിയിരിക്കുന്നത്. ഇതിൽ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിൻ്റെ എണ്ണം ഒരു മില്ല്യൺ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുട്യൂബ് ഷോയ്ക്ക് 10 ലക്ഷം സബ്സ്ക്രൈബേഴ്‌സിനേയും കാണിച്ചിട്ടുണ്ട്. ഇത് രണ്ടുമായിരുന്നു മിഷയുടെ ലക്ഷ്യമെന്നും അതിലേക്കെത്തില്ലെന്ന ഭയമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും സഹോദരി പറയുന്നു. ഇൻസ്റ്റഗ്രാം യഥാർഥ ലോകമല്ലെന്നും യഥാർഥ കൂട്ടുകാർ ഫോളോവേഴ്‌സ് അല്ലെന്നും അത് മനസിലാക്കാൻ ശ്രമിക്കുവെന്നും സഹോദരി കുറിച്ചു.

ഫോളോവേഴ്‌സിൻ്റെ എണ്ണം മില്യണിലെത്തിക്കണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു അവൾക്ക്. അതിനുവേണ്ടി പരിശ്രമിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. ഇൻസ്റ്റഗ്രാമിലെ ഫോളോവേഴ്‌സിനും ആരാധകർക്കുമിടയിലാണ് അവൾ ലോകം കെട്ടിപ്പടുത്തത്. എന്നാൽ ഫോളോവേഴ്‌സിൻ്റെ എണ്ണം കുറയാൻ തുടങ്ങിയതോടെ അസ്വസ്ഥയായി. തന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലെന്ന തോന്നലുണ്ടായി. ഏപ്രിൽ മാസം കഠിനമായ ഉത്കണ്‌ഠയിലൂടെയാണ് കടന്നുപോയത്. എപ്പോഴും എന്നെ കെട്ടിപ്പിടിച്ച് കരയുമായിരുന്നു. തൻ്റെ കരിയർ അവസാനിക്കുമെന്ന പേടിയായിരുന്നു അവൾക്ക്. ഇൻസ്റ്റഗ്രാം ജീവിതത്തിലെ ഒരു ഭാഗം മാത്രമാണെന്ന് ഞങ്ങൾ എത്ര പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ടും അവൾക്കത് ബോധ്യപ്പെട്ടില്ല.’-സഹോദരി കുറിച്ചു.

എൽഎൽബി ബിരുദധാരിയാണ് മിഷ. ഉന്നതപഠനത്തിനുള്ള തയ്യാറെടുപ്പ് നടത്തിയിരുന്ന മിഷയുടെ മറ്റൊരു സ്വപ്‌നം ജഡ്‌ജിയാകുക എന്നതായിരുന്നു. മിഷ് കോസ്മെറ്റിക്സ‌് എന്ന ബ്രാൻഡും മിഷ തുടങ്ങിയിരുന്നു.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this