കണ്ണൂർ നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് വലിയ തകർച്ചയിലും ആശയക്കുഴപ്പത്തിലുമാണെന്നു സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. കോൺഗ്രസ് -എസ് പുനഃസ്ഥാപന വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോഴായിരുന്നു പ്രതികരണം.

യുഡിഎഫിന്റെ കൂടെ നിൽക്കുന്ന ആളുകളുടെ അവസ്ഥ വളരെ ദയനീയമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സിറ്റിങ് സീറ്റാണ് നിലമ്പൂർ. ധീരനായ സഖാവ് കുഞ്ഞാലി എംഎൽഎ ആയ സീറ്റായിരുന്നു. കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയം തന്നെ നടന്നത് എങ്ങനെയാണെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ സ്ഥാനാർഥി സ്വതന്ത്രനാണോ പാർട്ടിയുടെ ആൾ തന്നെയാണോ തുടങ്ങിയ കാര്യങ്ങൾ പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണനും വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.



