Sunday, October 11, 2026
HomeNewsനാസയുടെ പെരെഗ്രിൻ ലൂണാർ ലാൻ്റർ ചന്ദ്രനിൽ ഇറക്കാനുള്ള പദ്ധതി പരാജയം; പെരെഗ്രിന് സംഭവിച്ചത് എന്ത്?

നാസയുടെ പെരെഗ്രിൻ ലൂണാർ ലാൻ്റർ ചന്ദ്രനിൽ ഇറക്കാനുള്ള പദ്ധതി പരാജയം; പെരെഗ്രിന് സംഭവിച്ചത് എന്ത്?

Published on

നാസയുടെ കൊമേർഷ്യൽ ലൂണാർ പേലോഡ് സർവീസസ് സംരംഭത്തിന്റെ ഭാഗമായി സ്വകാര്യ കമ്പനിയായ ആസ്ട്രോബോട്ടിക് ടെക്നോളജി വികസിപ്പിച്ച പെരെഗ്രിൻ ലൂണാർ ലാൻ്റർ ചന്ദ്രനിൽ ഇറക്കാനുള്ള പദ്ധതി പരാജയം. പേടകത്തിന്റെ പ്രൊപ്പൽഷൻ സംവിധാനത്തിനുണ്ടായ തകരാറാണ് ദൗത്യ പരാജയത്തിന് കാരണമായത്. ഇന്ധനം അനിയന്ത്രിതമായി നഷ്ട്‌ടമായതും സൗരോർജ ഉപയോഗിച്ച് ബാറ്ററികൾ ചാർജ് ചെയ്യാൻ സാധിക്കാതെ വന്നതും വെല്ലുവിളിയായി.

പേടകം ചന്ദ്രനിൽ ഇറങ്ങിയിരുന്നെങ്കിൽ, ആ നേട്ടം കൈവരിക്കുന്ന സ്വകാര്യ പേടകം എന്ന നേട്ടം പെരഗ്രിന് ലഭിക്കുമായിരുന്നു. ചന്ദ്രനിലെ സൈനസ് വിസ്കോസിറ്റാറ്റിസ് പ്രദേശം ലക്ഷ്യമാക്കി ലാൻഡർ വിക്ഷേപിച്ച പേടകം ചന്ദ്രന്റെ എക്സോസ്‌ഫിയറിനെ കുറിച്ച് പഠിക്കുക, ചന്ദ്രനിലെ റെഗോലിത്തിന്റെ താപഗുണങ്ങളും ഹൈഡ്രജൻ സാന്നിധ്യവും വിലയിരുത്തുക, കാന്തിക മണ്ഡലങ്ങളെ കുറിച്ച് പഠിക്കുക, വികിരണങ്ങളെ കുറിച്ച് പഠിക്കുക, പുതിയ സോളാർ പാനലുകൾ പരീക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് തയ്യാറാക്കിയത്.

എന്താണ് പെരെഗ്രിന് സംഭവിച്ചത്

തിങ്കളാഴ്ച‌ ഫ്ളോറിഡയിലെ കേപ്പ് കനവറൽ ബഹിരാകാശ നിലയത്തിൽ നിന്ന് രാത്രി 2.18 ന് വുൾക്കാൻ സെൻ്റോർ റോക്കറ്റിലാണ് പെരഗ്രിൻ ലാന്റർ ദൗത്യം വിക്ഷേപിച്ചത്. വിക്ഷേപണത്തിന് ഏകദേശം 50 മിനിറ്റുകൾക്ക് ശേഷം, ഭൂമിയിൽ നിന്ന് ഏകദേശം 500 കിമീ ഉയരത്തിൽ എത്തിയപ്പോൾ ലാൻ്റർ റോക്കറ്റിൽ നിന്ന് വേർപെട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടർന്നു.

വിക്ഷേപണം കഴിഞ്ഞ് ഏഴ് മണിക്കൂറുകൾക്ക് ശേഷമാണ് പ്രശ്‌നങ്ങളുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. പേടകത്തിലെ സോളാർ പാനലുകൾ സൂര്യന് നേരെ തിരിക്കാൻ സാധിച്ചില്ല. എങ്കിൽ മാത്രമേ പേടകത്തിലെ ബാറ്ററികൾ ചാർജ് ചെയ്യാൻ സാധിക്കുകയുള്ളൂ. എന്നാൽ ഏറെ പരിശ്രമത്തിന് ശേഷം കൺട്രോൾ സെൻ്ററിലെ എഞ്ചിനീയറിങ് സംഘത്തിന് പാനലുകൾ ശരിയായ രീതിയിൽ ക്രമീകരിക്കാൻ സാധിച്ചു. എന്നാൽ അതൊരു തുടക്കം മാത്രമായിരുന്നു.

വാഹനത്തിലെ പ്രൊപ്പൽഷൻ സംവിധാനത്തിൽ തകരാറുണ്ടെന്ന് ആസ്ട്രോബോട്ടിക്ക് റിപ്പോർട്ട് ചെയ്‌തു. അത് വലിയ രീതിയിൽ ഇന്ധന നഷ്ടത്തിനിടയാക്കി. ഇതോടെ പരമാവധി വിവര ശേഖരണം നടത്താൻ എഞ്ചിനീയറിങ് സംഘം തീരുമാനിച്ചു. പേടകത്തിലെ ക്യാമറ ഉപയോഗിച്ച് പകർത്തിയ പെരെഗ്രിൻ ലാൻ്ററിൻ്റെ ചിത്രത്തിൽ അതിൻ്റെ ഇൻസുലേഷൻ പുറം പാളികൾ ചുളിഞ്ഞിരിക്കുന്നതായി കണ്ടെത്തി. ഇന്ധന ചോർച്ച പേടകത്തിന്റെ ആൾടിറ്റിയൂഡ്‌കൺട്രോൾ സിസ്റ്റത്തിന്റെ ത്രസ്റ്ററുകളെ ബാധിച്ചതായി കമ്പനി തിങ്കളാഴ്‌ച വൈകീട്ട് വെളിപ്പെടുത്തി. ലഭ്യമായ ഇന്ധനം ഉപയോഗിച്ച് വെറും 40 മണിക്കൂർ മാത്രമേ പേടകത്തിന് പ്രവർത്തിക്കാനാവൂ എന്നും കമ്പനി പറഞ്ഞു.

ഫെബ്രുവരി 23 പെരെഗ്രിൻ ലാൻ്റർ ചന്ദ്രനിൽ ഇറക്കാനാണ് പദ്ധതിയിട്ടിരുന്നത്. സുരക്ഷിതമായ ലാൻ്റിങിന് പേടകം ശരിയായ രീതിയിൽ ക്രമീകരിക്കുന്നതിന് എഞ്ചിനുകൾ പ്രവർത്തിക്കേണ്ടതായി വരും. ഇന്ധന ചോർച്ച സംഭവിച്ചതിനാൽ അത് സാധ്യമാവുകയില്ല. സൗരോർജം നഷ്ട‌മാവുന്നതിന് മുമ്പ് പേടകത്തെ പരമാവധി ചന്ദ്രനോട് അടുപ്പിക്കാനുള്ള ശ്രമമാണ് തങ്ങൾ നടത്തുന്നതെന്ന് ആസ്ട്രോബോട്ടിക് തിങ്കളാഴ്‌ച എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

പേടകം ഗതിമാറി നീങ്ങിത്തുടങ്ങിയെന്നും സൂര്യപ്രകാശത്തിൽ നിന്ന് അകന്നുകൊണ്ടിരിക്കുകയാണെന്നും ചൊവ്വാഴ്‌ച ആസ്ട്രോബോട്ടിക് പറഞ്ഞു. ഇത് സൗരോർജ ലഭ്യത കുറയ്ക്കും.

ഇനിയെന്ത്?

ഇന്ധന ചോർച്ചയുള്ളതിനാൽ പേടകം ചന്ദ്രനിൽ ഇറങ്ങാൻ സാധ്യതയില്ലെന്ന് കമ്പനി വ്യക്തമാക്കി. ഇക്കാരണത്താൽ അടുത്ത ചാന്ദ്ര ദൗത്യത്തിന് ഉപകരിക്കും വിധം പരമാവധി വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

പ്രൊപ്പൽഷൻ സംവിധാനം തകരാറിലായതോടെ ചന്ദ്രനിൽ ഇറങ്ങാനുള്ള പദ്ധതികൾ നടക്കില്ല. എന്നാൽ പേടകത്തിലുണ്ടായിരുന്ന ശാസ്ത്രീയ ഉപകരണങ്ങൾ പൂർണമായും പ്രവർത്തന ക്ഷമമാണ്. അവയുടെ പരീക്ഷണവും വിവരശേഖരണവും നടത്താനുള്ള ശ്രമമാണ് കമ്പനി നടത്തുക. ശൂന്യാകാശത്തെ അവയുടെ പ്രവർത്തനം വിലയിരുത്തി ഭാവി പദ്ധതികൾക്ക് പ്രയോജനപ്പെടുത്താനാവും.

സ്വകാര്യ ചാന്ദ്രദൗത്യങ്ങളുടെ ഭാവി

ചന്ദ്രനിൽ പേടകം ഇറക്കാനുള്ള സ്വകാര്യ കമ്പനികളുടെ ശ്രമം ഇത് മൂന്നാം തവണയാണ് പരാജയപ്പെടുന്നത്. 2019 ൽ സ്പേസ് ഐഎൽ, ഇസ്രായേൽ എയറോസ്പേസ് ഇൻഡസ്ട്രീസ് എന്നിവർ ചേർന്ന് വിക്ഷേപിച്ച ബെരെഷീറ്റ് പേടകവും സ്വകാര്യ ജാപ്പനീസ് പേടകമായ ഹക്കുടോ-ആർ ലാൻ്റർ ദൗത്യവും പരാജയപ്പെട്ടിരുന്നു.

നാസയുടെ കൊമേർഷ്യൽ ലൂണാർ പേലോഡ് സർവീസസ് സംരംഭത്തിന്റെ ഭാഗമായാണ് ആസ്ട്രോബോട്ടിക് പെരെഗ്രിൻ ദൗത്യം ഒരുക്കിയത്. ദൗത്യം പരാജയമായെങ്കിലും സ്വകാര്യ കമ്പനികളുമായുള്ള സഹകരണത്തോട് നാസ ഉൾപ്പടെയുള്ള ബഹിരാകാശ ഏജൻസികൾ അനുകൂല നിലപാടാണ്. ദൗത്യങ്ങളിൽ സ്വകാര്യ കമ്പനികൾക്കുള്ള വേഗത ഇതിൽ പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നു. ബഹിരാകാശ ഏജൻസികളേക്കാൾ വേഗത്തിൽ ദൗത്യങ്ങൾ യാഥാർത്ഥ്യമാക്കാൻ കമ്പനികൾക്ക് സാധിക്കുന്നുണ്ട്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...