Saturday, October 10, 2026
HomeTOP NEWSINDIAനരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനൽ മത്സരം കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും; മത്സരത്തിനുമുൻപ്...

നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനൽ മത്സരം കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും; മത്സരത്തിനുമുൻപ് സ്റ്റേഡിയത്തിനു മുകളിൽ ഇന്ത്യൻ വ്യോമസേനയുടെ വ്യോമാഭ്യാസവും

Published on

ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനൽ മത്സരം കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും. ഇക്കാര്യം ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സ്ഥിരീകരിച്ചു. അഹമ്മദാബാദിൽ “നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഞായറാഴ്ച ഉച്ച കഴിഞ്ഞ് രണ്ടുമണിക്കാണ് ഫൈനൽ മത്സരം. ഓസ്ട്രേലിയയുടെ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാൽസും മത്സരം കാണാനെത്തും.

ഇവർക്കൊപ്പം കേന്ദ്രമന്ത്രിമാരും പല സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും എത്തുമെന്നാണ് പ്രതീക്ഷയെന്ന് ഭൂപേന്ദ്ര പട്ടേൽ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഫൈനലിൽ എത്താൻ ഇന്ത്യൻ ക്രിക്കറ്റ് ടീം കഠിനാധ്വാനം ചെയ്തെന്നും അവർ കളിക്കുന്ന അവസരത്തിൽ സന്നിഹിതനാകുക തന്റെ ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി കരുതുന്നുണ്ടെന്നുമാണ് കേന്ദ്രസർക്കാരിനോട് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മത്സരത്തിനുമുൻപ് ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ ഏയ്റോബിക് സംഘത്തിന്റെ വ്യോമാഭ്യാസവും സ്റ്റേഡിയത്തിനു മുകളിൽ ഉണ്ടാകും. 2011ലെ ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യ – പാക്കിസ്ഥാൻ മത്സരം കാണാൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പോയിരുന്നു. അന്ന് പാക്ക് പ്രധാനമന്ത്രിയായിരുന്ന റാസ ഗിലാനിയും എത്തിയിരുന്നു. 12 വർഷങ്ങൾക്കുശേഷമാണ് ഇന്ത്യ ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ എത്തിയിരിക്കുന്നത്. 1983ലും 2011ലും ഇന്ത്യ ലോകകപ്പ് നേടിയിരുന്നു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this