Wednesday, October 7, 2026
HomeCRIMEചൈനയിലെ ഇസ്രയേൽ എംബസി ഉദ്യോഗസ്ഥനു നേരെ ആക്രമണമുണ്ടായതായി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം; എംബസിയുടെ പരിസരത്തുവച്ചല്ല ആക്രമണം...

ചൈനയിലെ ഇസ്രയേൽ എംബസി ഉദ്യോഗസ്ഥനു നേരെ ആക്രമണമുണ്ടായതായി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം; എംബസിയുടെ പരിസരത്തുവച്ചല്ല ആക്രമണം ഉണ്ടായത്

Published on

ചൈനയിലെ ഇസ്രയേൽ എംബസി ഉദ്യോഗസ്ഥനു നേരെ ആക്രമണമുണ്ടായതായി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം. വെള്ളിയാഴ്ചയാണ് ആക്രമണമുണ്ടായത്. പരുക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അപകടനില തരണം ചെയ്തുവെന്നും അധികൃതർ അറിയിച്ചു. എംബസിയുടെ പരിസരത്തുവച്ചല്ല ആക്രമണം ഉണ്ടായത്. ആരാണ് ആക്രമിച്ചതെന്നു കണ്ടെത്താനായില്ലെന്നും മന്ത്രാലയം അറിയിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല.

ഹമാസിനെ അനുകൂലിക്കുന്ന തരത്തിൽ ചൈന പ്രസ്താവന നടത്തിയതിനെ ഇസ്രയേൽ അംബസഡർ റാഫി ഹർപാസ് വിമർശിച്ചതിനു പിന്നാലെയാണ് ആക്രമണം.

യുഎസ്എ, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളിലും പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്കു സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് സുരക്ഷ വർധിപ്പിച്ചിരുന്നു. ഇസ്രയേൽ – ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഈ രാജ്യങ്ങളിലെല്ലാം പലസ്തീൻ അനുകൂലികൾ വ്യാപക പ്രകടനം സംഘടിപ്പിച്ചിരുന്നു. ജൂത കേന്ദ്രങ്ങളെയും ഇസ്രയേൽ എംബസികളെയും ലക്ഷ്യമിട്ട് ആക്രമണത്തിനു സാധ്യതയുണ്ടെന്നും മിക്ക രാജ്യങ്ങളിലും മുന്നറിയിപ്പുണ്ട്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this