ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ്ങ് വിജയം.ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ്ങ് പ്രക്രിയ ആരംഭിച്ചു. മുൻ നിശ്ചയിച്ച പ്രകാരം 5.45ന് തന്നെ സോഫ്റ്റ് ലാൻഡിഡ് പ്രക്രി തുടങ്ങി. ലാൻഡർ മൊഡ്യൂളിനെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുന്ന അതിനിർണായക ഘട്ടം പൂർത്തിയാക്കി ..വൈകീട്ട് 6.04-ന് ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തി . ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജയമായി ഇന്ത്യ . ഒപ്പം ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും.




