Sunday, October 11, 2026
HomeTOP NEWSINDIAഗുജറാത്തിലെ സർക്കാരും ജനങ്ങളും വ്യവസായ സൗഹൃദം; ടെസ്‌ല ഗുജറാത്തിൽ നിക്ഷേപം നടത്തുമെന്ന് സൂചന

ഗുജറാത്തിലെ സർക്കാരും ജനങ്ങളും വ്യവസായ സൗഹൃദം; ടെസ്‌ല ഗുജറാത്തിൽ നിക്ഷേപം നടത്തുമെന്ന് സൂചന

Published on

ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല ഗുജറാത്തിൽ നിക്ഷേപം നടത്തുമെന്ന സൂചനയുമായി മന്ത്രി. കാബിനറ്റ് യോഗത്തിലാണ് മന്ത്രി ഋഷികേശ് പട്ടേൽ ഇക്കാര്യം അറിയിച്ചത്.

“ഗുജറാത്ത് സർക്കാർ വളരെ പ്രതീക്ഷയിലാണ്. ടെസ്ലയുടെ സ്‌ഥാപകനായ ഇലോൺ മസ്‌കിന് നമ്മുടെ സംസ്ഥാനത്തോട് താൽപര്യമുണ്ട്. അവർ നമ്മുടെ സംസ്‌ഥാനത്ത് വരുമെന്ന് പ്രതീക്ഷിക്കാം. ടെസ്‌ല വരുന്നത് ഗുജറാത്തിൻ്റെ വികസനത്തിന് നല്ലതാണ്. അവർ ഇവിടേക്ക് വരികയാണെങ്കിൽ നമ്മൾ അവരെ സ്വാഗതം ചെയ്യും.

മറ്റ് കാർ നിർമാതാക്കളും നിർമാണ യൂണിറ്റുകൾ ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ട്. ഗുജറാത്തിലെ സർക്കാരും ജനങ്ങളും വ്യവസായ സൗഹൃദമാണ്. ടാറ്റ, ഫോഡ്, സുസുക്കി എന്നീ കമ്പനികളാണ് ഗുജറാത്തിൽ നിക്ഷേപം നടത്താൻ താൽപര്യപ്പെടുന്നത്”- മന്ത്രി പറഞ്ഞു.

ജനുവരിയിൽ ഗുജറാത്തിൽ നടക്കാനിരിക്കുന്ന ‘വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടി’യിൽ ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. ഗുജറാത്തിനു പുറമെ മഹാരാഷ്ട്രയും തമിഴ്‌നാടും ടെസ്‌ലയുടെ പരിഗണനയിലുണ്ട്. മൂന്നു സംസ്‌ഥാനങ്ങളിലും മികച്ച അടിസ്‌ഥാന സൗകര്യങ്ങളും വൈദ്യുത വാഹനങ്ങളുടെ വിപണിക്കും കയറ്റുമതിക്കും അനുകൂല സാഹചര്യങ്ങളും ഉള്ളതാണു കാരണം.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this