Wednesday, October 7, 2026
HomeElectionകോൺഗ്രസ് നേതാക്കളുടെ ഫാം ഹൗസുകളിലും, ബംഗ്ലാവുകളിലും, കാറുകളിലും മാത്രമാണ് വികസനം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

കോൺഗ്രസ് നേതാക്കളുടെ ഫാം ഹൗസുകളിലും, ബംഗ്ലാവുകളിലും, കാറുകളിലും മാത്രമാണ് വികസനം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

Published on

ഛത്തീസ്ഗഡിലെ ഭൂപേഷ് ബാഘേൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് കോൺഗ്രസ് നേതാക്കളുടെ ഫാം ഹൗസുകളിലും, ബംഗ്ലാവുകളിലും, കാറുകളിലും മാത്രമാണ് വികസനം ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

‘കഴിഞ്ഞ അഞ്ചുവർഷം കോൺഗ്രസിന്റെ കഴിവുകേട് നമ്മൾ കണ്ടതാണ്. കോൺഗ്രസ് നേതാക്കളുടെ ഫാം ഹൗസുകളിലും, അവരുടെ ബംഗ്ലാവുകളിലും, കാറുകളിലും മാത്രമാണ് വികസനം ഉണ്ടായിരിക്കുന്നത്. ഈ അഞ്ച് വർഷത്തിനിടെ അവരുടെ കുട്ടികൾക്കും ബന്ധുക്കൾക്കും മാത്രമാണ് ഗുണം ഉണ്ടായത്’- ഛത്തീസ്ഗഡിലെ കാങ്കെറിൽ നടന്ന റാലിയിൽ മോദി പറഞ്ഞു.

‘അഞ്ച് വർഷം അധികാരത്തിലിരുന്നിട്ടും മോശം അവസ്ഥയിലുള്ള റോഡുകളും, പ്രവർത്തനരഹിതമായ വിദ്യാലയങ്ങളും ആശുപത്രികളുമാണ് കോൺഗ്രസ് സർക്കാർ ഛത്തീസ്ഗഢിന് നൽകിയത്. സർക്കാർ ഓഫീസുകളിലെ അഴിമതിയിൽ അവർ പുതിയ റെക്കോർഡ് കൊണ്ടുവന്നു. തൊഴിൽ തട്ടിപ്പുകളിലും, കൊലപാതകങ്ങളും, അക്രമവുമാണ് അവർ ജനങ്ങൾക്കു നൽകിയത്.’- അദ്ദേഹം കൂട്ടിച്ചേർത്തു.

‘പാവങ്ങൾക്കു വീട് നൽകിയാൽ അവർ ബിജെപിക്ക് വോട്ടുചെയ്യുമെന്നാണ് കോൺഗ്രസ് വിശ്വസിച്ചിരുന്നത്. അതുകൊണ്ട് വീടുകൾ നിർമ്മിച്ചു നൽകുന്നത് അവർ നിർത്തി. എന്നാൽ ഞാൻ നിങ്ങൾക്കു വാക്ക് തരുകയാണ്, ഛത്തീസ്ഗഢിൽ ബിജെപി അധികാരത്തിലെത്തിയാൽ പിഎം ആവാസ് യോജന ശക്തിപ്പെടുത്തും’- പ്രധാനമന്ത്രി പറഞ്ഞു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this