
കോട്ടയം ജില്ലയിൽ 36 പഞ്ചായത്തുകളിലും 4 മുനിസിപ്പാലിറ്റികളും കണ്ടയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച് കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോററ്റി ചെയർമാൻ ജില്ലാ കളക്ടർ എം അഞ്ജന ഉത്തരവായി.
അധിക നിയന്ത്രണങ്ങൾ
1 അവശ്യവസ്തുക്കളുടെ വിതരണത്തിനുള്ള കടകളും റേഷൻ കടകളും മാത്രമേ ഈ മേഖലയിൽ വ്യാപാര സ്ഥാപനങ്ങളായി പ്രവർത്തിക്കാൻ പാടുള്ളൂ. ഇവയുടെ പ്രവർത്തന സമയം രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെ നിപ്പെടുത്തുന്നു.
2 .അവശ്യ വസ്തുക്കളുടെ വിതരണത്തിനുള്ള കടകൾ തങ്ങളുടെ ഫോൺ നമ്പർ പ്രസിദ്ധപ്പെടുത്തേണ്ടതും
ടീ നമ്പരുകളിൽ വിളിച്ചോ വാട്ട്സ് ആപ്പ് ഖാന്തിരമോ മുൻകൂറായി നൽകുന്ന ലിസ്റ്റ് പ്രകാരം
സ്ഥാപനങ്ങൾ എടുത്ത് വെക്കുന്ന പാക്കറ്റുകൾ മുൻകൂറായി നിശ്ചയിക്കുന്ന സമയത്ത്, ഓൺ
ലൈനായോ നേരിട്ടോ പണം നൽകി ഉപഭോക്താക്കൾക്ക് സ്വീകരിക്കാവുന്നതാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇത് നടപ്പിലാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ്.
- ഹോട്ടലുകളിൽ ഇരുന്നുള്ള ഭക്ഷണ സംവിധാനം അനുവദനീയമല്ല. ഹോട്ടലുകളിൽ രാവിലെ 7 മണി മുതൽ വൈകാര മണി വരെ പാഴ്സൽ സർവ്വീസ് അനുവദനീയമാണ്.
4 .രാത്രി 9 മണി മുതൽ രാവിലെ 7 മണി വരെ യാത്രകൾ അനുവദിക്കുന്നതല്ല. അടിയന്ത്രം വൈദ്യസഹായത്തിനുള്ള യാത്രയ്ക്ക് മാത്രം ഇളവുകൾ ഉണ്ടായിരിക്കും.
5.മരണാനന്തര ചടങ്ങുകൾ മാത്രം 20 പേരിൽ കൂടുതൽ ആളുകൾ പാടില്ല എന്ന നിബന്ധനയോടെ അനുവദനീയമാണ്.covidjagarathi പോർട്ടലിൽ ഇവന്റ് രജിസ്ട്രേഷൻ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. മറ്റ് യാതൊരു ചടങ്ങുകളും അനുവദനീയമല്ല.
- പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നതിനുള്ള തുടർച്ചയായ
അനൌൺസ്മെന്റ് പോലീസും തദ്ദേശ സ്വയംഭരണ സ്ഥാപനവും ഏർപ്പാടാക്കേണ്ടതാണ്. - പ്രദേശങ്ങളിൽ ഇൻസിഡൻറ് കമാൻഡർ, സെക്ടർ മജിസ്ട്രേറ്റുമാർ, പോലീസ്, ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവരുടെ നിരീക്ഷണം ശക്തമാക്കേണ്ടതാണ്. ആശുപത്രികൾക്കും മെഡിക്കൽ ഷോപ്പുകൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമല്ല.
എല്ലാ വാർഡുകളിലും ആരോഗ്യവകുപ്പിന്റെ ചrvelace Intensify ചെയ്യേണ്ടതാണ്. 10. പൊതുജനങ്ങൾ യാതൊരു കാരണവശാലും ആവശ്യമില്ലാതെ വീടുകളിൽ നിന്നും പുറത്തിറങ്ങരുത്. കൂടാതെ ഈ പ്രദേശങ്ങളിൽ ജനങ്ങൾ കൂട്ടം കൂടാൻ പാടില്ലാത്തതാണ്.
ഈ ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ പ്ർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്ത നിവാരണ നിയമപ്രകാരവും ഐ.പി.സി സെക്ഷൻ 188, 269 എന്നിവ പ്രകാരവും നിയമനടപടികൾ സ്വീകരിക്കുന്നതാണ്.
അധികനിയന്ത്രണം ഏർപ്പെടുത്തുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ/സ്ഥാപനങ്ങളിലെ വാർ വകൾ ഇതോടൊപ്പം അനുബന്ധമായി ചേർത്തിരിക്കുന്നു.




