Saturday, October 10, 2026
HomeTOP NEWSINDIAകാര്യക്ഷമത വർധിപ്പിക്കാനും ചെലവ് ചുരുക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; 1,000 ജീവനക്കാരെ പിരിച്ചുവിട്ട് പേടിഎം

കാര്യക്ഷമത വർധിപ്പിക്കാനും ചെലവ് ചുരുക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; 1,000 ജീവനക്കാരെ പിരിച്ചുവിട്ട് പേടിഎം

Published on

ഡിജിറ്റൽ പേയ്മെൻ്റ് സ്ഥാപനമായ പേടിഎമ്മിൻ്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്, ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചു. ഒന്നിലധികം ഡിവിഷനുകളിലായി കുറഞ്ഞത് 1,000 ജീവനക്കാരെയെങ്കിലും പിരിച്ചുവിട്ടെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു‌. പേടിഎമ്മിലെ തൊഴിലാളികളിൽ കുറവ് വന്നിട്ടുണ്ടെന്ന് പേടിഎം വക്താവ് സ്ഥിരീകരിച്ചു. ഓപ്പറേഷൻസ് ആൻ്റ് മാർക്കറ്റിംഗ് ടീമിലെ തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്.

ഒക്ടോബറിൽ തന്നെ പേടിഎം പിരിച്ചുവിടൽ നടപടികൾ ആരംഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതിക വിദ്യ സംയോജിപ്പിച്ച് ആവർത്തിച്ചുള്ള ജോലികൾക്ക് സാങ്കേതിക വിദ്യയെ ഉപയോഗിക്കാനാണ് തീരുമാനമെന്ന് കമ്പനി ലക്ഷ്യമിടുന്നതെന്ന് വക്താവ് എടുത്തുപറഞ്ഞു. എഐ പവേവർഡ് ഓട്ടോമേഷൻ ഉപയോഗിച്ച് ചില ജോലികൾ ചെയ്യുന്നു. കാര്യക്ഷമത വർധിപ്പിക്കാനും ചെലവ് ചുരുക്കാനും എഐ സാങ്കേതിക വിദ്യ സഹായകമാകുന്നുവെന്നും പേടിഎം വക്താവ് പറഞ്ഞു. എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലൂടെ ജീവനക്കാരുടെ ചെലവിൽ 10-15 ശതമാനം ലാഭിക്കാൻ കമ്പനിക്ക് കഴിയുമെന്ന് വക്താവ് കൂട്ടിച്ചേർത്തു.

അതേസമയം, വരും വർഷത്തിൽ പേയ്മെൻ്റ് ബിസിനസിൽ 15,000 പേരെ ജോലിക്കെടുക്കുമെന്നും കമ്പനി അറിയിച്ചു. പേയ്മെന്റ്റ് പ്ലാറ്റ്ഫോമിലെ പ്രബലമായ സ്ഥാനമായതിനാൽ രാജ്യത്തിൻ്റെ നവീകരണം തുടരുമെന്നും ഇൻഷുറൻസ്, ഫിനാൻസ് മേഖലകളിൽ ബിസിനസ് വ്യാപിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this