Friday, October 9, 2026
HomeLATEST NEWSഎ.ഐക്ക് തെറ്റുപറ്റാം: ചാറ്റ് ജിപിടിയെ അമിതമായി വിശ്വസിക്കരുത് - സാം ആൾട്ട്മാൻ

എ.ഐക്ക് തെറ്റുപറ്റാം: ചാറ്റ് ജിപിടിയെ അമിതമായി വിശ്വസിക്കരുത് – സാം ആൾട്ട്മാൻ

Published on

ചാറ്റ് ജിപിടിയിൽ ആളുകൾ ഇത്രയധികം വിശ്വാസം അർപ്പിക്കുന്നത് കൗതുകകരമായി തോന്നുന്നുവെന്ന് മാതൃകമ്പനിയായ ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ. നിർമിതബുദ്ധി (എ.ഐ) ക്ക് തെറ്റുപറ്റാമെന്നും തെറ്റിദ്ധരിപ്പിക്കുന്നതോ തെറ്റായതോ ആയ ഉള്ളടക്കം സൃഷ്ടിക്കപ്പെടാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചാറ്റ് ജിപിടിയെ അമിതമായി വിശ്വസിക്കരുത്. ജനങ്ങൾക്ക് ചാറ്റ് ജിപിടിയിൽ വളരെ ഉയർന്ന തോതിലുള്ള വിശ്വാസമുണ്ട്.

പക്ഷെ എ.ഐ കാര്യങ്ങൾ കെട്ടിച്ചമയ്ക്കാൻ സാധ്യതയുണ്ട്. അമിതമായി വിശ്വസിക്കാൻ പാടില്ലാത്ത ഒരു സാങ്കേതികവിദ്യയായിരിക്കണം അതെന്നും ഓപ്പൺ എഐയുടെ സ്വന്തം ഉത്പന്നമായ ചാറ്റ് ജിപിടിയെക്കുറിച്ച് കമ്പനി സിഇഒ പറഞ്ഞു. ഓപ്പൺ എ.ഐയുടെ ഔദ്യോഗിക പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

പുതിയ സവിശേഷതകളോടെ ചാറ്റ്ജിപിടി വികസിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും ഈ സാങ്കേതികവിദ്യയ്ക്ക് ഇപ്പോഴും വ്യക്തമായ പരിമിതികളുണ്ട്. അവ സത്യസന്ധതയോടും സുതാര്യതയോടും കൂടി കൈകാര്യം ചെയ്യേണ്ടതുണ്ട്. സമീപകാല മുന്നേറ്റങ്ങൾ സ്വകാര്യത സംബന്ധിച്ച പുതിയ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.

ഉള്ളടക്കങ്ങൾ ഉപയോഗിക്കുന്നതും പകർപ്പവകാശ വിഷയങ്ങളും സംബന്ധിച്ച് ദി ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങളിൽ നിന്ന് ഓപ്പൺ എ.ഐ നിയമപരമായ പ്രശ്ന‌ങ്ങൾ നേരിടുന്ന സമയത്താണ് ആൾട്ട്മാൻ്റെ പരാമർശങ്ങൾ എന്നത് ശ്രദ്ധേയമാണ്. ‘നമ്മൾ സത്യസന്ധരായിരിക്കണം. ഇത് അമിതമായി വിശ്വസിക്കാൻ കഴിയുന്ന സാങ്കേതികവിദ്യയല്ല’ – അദ്ദേഹം പറഞ്ഞു.

നിലവിലെ കമ്പ്യൂട്ടറുകൾ എ.ഐ ഇല്ലാത്ത ലോകത്തിനുവേണ്ടി രൂപകൽപ്പന ചെയ്തവയാണ്. നിർമിതബുദ്ധി കൂടുതൽ വ്യാപകമാകുമ്പോൾ ഉപയോക്താക്കൾക്ക് പുതിയ ഉപകരണങ്ങൾ ആവശ്യമായി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this