എരുമേലി തുമരംപാറ ശാന്തിപുരം കിഴക്കയിൽ ജോയി [ ആർട്ടിസ്റ്റ് ജോയി ] നിര്യതനായി.

70 കളിൽ തിരക്കേറിയ ചിത്രകാരനായിരുന്നു. ആളുകളുടെ ഫോട്ടോ നോക്കി മുഖചിത്രം വരച്ചിരുന്നു. വരയുടെ ലോകം ആധുനികമായപ്പോഴും കൈവിരലുകളിലൂടെ മിഴിവുള്ള ചിത്രങ്ങൾ വരച്ചിരുന്നു അദ്ദേഹം. പഴയ ബോർഡുകളുടെ മൂലയിൽ ജോയി എന്ന ആ നാമധേയം അദ്ദേഹത്തിന്റെ ട്രേഡ് മാർക്ക് ആയി കയ്യൊപ്പ് പോലെ പതിഞ്ഞു കിടന്നിരുന്നു.
മക്കൾ ; റാണാജോസ് , ജോസ് മാത്യു , ഉഷ



