Friday, October 9, 2026
HomeNewsഇമേജൻ-2 അവതരിപ്പിച്ച് ഗൂഗിൾ; നിർമിതബുദ്ധി ഉപയോഗിച്ച് ചിത്രങ്ങൾ നിർമിക്കുന്ന സാങ്കേതിക വിദ്യയുടെ പരിഷ്കരിച്ച പുതിയ പതിപ്പ്

ഇമേജൻ-2 അവതരിപ്പിച്ച് ഗൂഗിൾ; നിർമിതബുദ്ധി ഉപയോഗിച്ച് ചിത്രങ്ങൾ നിർമിക്കുന്ന സാങ്കേതിക വിദ്യയുടെ പരിഷ്കരിച്ച പുതിയ പതിപ്പ്

Published on

നിർമിതബുദ്ധി ഉപയോഗിച്ച് ചിത്രങ്ങൾ നിർമിക്കുന്ന സാങ്കേതിക വിദ്യയുടെ പരിഷ്കരിച്ച പുതിയ പതിപ്പ് അവതരിപ്പിച്ച് ഗൂഗിൾ. ഇമേജൻ-2 എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. വാക്കുകളെ ചിത്രങ്ങളാക്കി മാറ്റാൻ കഴിവുള്ള ഈ ടൂൾ ഗൂഗിളിന്റെ വെർട്ടെക്‌സ് എഐ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ലഭ്യമാണ്.

എഴുതി നൽകുന്ന നിർദേശങ്ങളിൽ നിന്ന് കൂടുതൽ മികവുള്ള ചിത്രങ്ങൾ നിർമിക്കാൻ ഇമേജൻ 2 ന് സാധിക്കും. ഗൂഗിൾ ഡീപ്പ് മൈൻഡ് വികസിപ്പിച്ച സാങ്കേതിക വിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

ഇമേജൻ 2 ന് ചെയ്യാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് താഴെ പറയുന്നവ.

. നിങ്ങൾ പറയുന്ന വാക്കുകളിൽ നിന്ന് വളരെ മനോഹരവും വ്യക്തവുമായ ചിത്രങ്ങൾ നിർമിക്കുക.
. ചിത്രങ്ങളിൽ വിവിധ ഭാഷകളിൽ വാക്കുകൾ കൃത്യമായി എഴുതുക.
. കമ്പനികൾക്കും ഉൽപ്പന്നങ്ങൾക്കുമായി ലോഗോകൾ സൃഷ്‌ടിച്ച് അവ ചിത്രങ്ങളിൽ ചേർക്കുക.
. ഒരു ചിത്രത്തിൽ എന്താണുള്ളത് എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും വിശദമായ അടിക്കുറിപ്പുകൾ എഴുതുകയും ചെയ്യുക.
. ചൈനീസ്, ഹിന്ദി, ജാപ്പനീസ്, കൊറിയൻ, പോർച്ചുഗീസ്, ഇംഗ്ലീഷ്, സ്പാനിഷ് തുടങ്ങി നിരവധി ഭാഷകളിൽ ചിത്രങ്ങൾ നിർമ്മിക്കുക. കൂടുതൽ ഭാഷകൾ താമസിയാതെ ലഭ്യമാകും.

. ഈ പുതിയ ഇമേജൻ 2 ൽ സുരക്ഷയും സ്വകാര്യതയും വളരെയധികം ശ്രദ്ധിക്കുന്നു. ഉത്തരവാദിത്വം, സുരക്ഷ എന്നിവ സംബന്ധിച്ചുള്ള ഗൂഗിളിന്റെ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന സൗകര്യങ്ങളും ഇമേജൻ 2 ലുണ്ട്.

ഉപഭോക്താക്കൾ നിർമിക്കുന്ന ചിത്രങ്ങളുമായി ബന്ധപ്പെട്ട് നിയമ പ്രശ്നങ്ങൾ ഉണ്ടായാൽ ഗൂഗിളിൽ നിന്ന് അധിക പിന്തുണ ലഭിക്കും. ഇമേജൻ 2 ൽ നിർമിക്കുന്ന ചിത്രങ്ങളുടെ പകർപ്പാവകാശം, ഉടമസ്ഥാവകാശം എന്നിവ സംബന്ധിച്ച പ്രശ്‌നങ്ങളിലും ഗൂഗിൾ ഉപഭോക്താക്കൾക്ക് പിന്തുണ നൽകും.

സ്‌നാപ്‌ചാറ്റിന്റെ മാതൃസ്ഥാപനമായ സ്‌നാപ്പ്, ഷട്ടർസ്റ്റോക്ക്, കാൻവ എന്നിവയെല്ലാം എഐ ചിത്രനിർമാണത്തിന് ഉപയോഗിക്കുന്നത് ഈ സാങ്കേതിക വിദ്യയാണ്. ഇമേജൻ 2 ഉപയോഗിക്കാൻ ആഗ്രഹമുള്ളവർക്ക് ഗൂഗിൾ ക്ലൗഡ് വെബ്സൈറ്റിൽ നിന്ന് കൂടുതൽ വിവരങ്ങൾ അറിയാം.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this