Friday, October 9, 2026
HomeNewsഇന്റർനെറ്റ് കുക്കീസിന് അവസാനം കുറിച്ച് ഗൂഗിൾ; തേഡ് പാർട്ടി കുക്കീസിനെ ഗൂഗിൾ ക്രോം തടയുന്നു

ഇന്റർനെറ്റ് കുക്കീസിന് അവസാനം കുറിച്ച് ഗൂഗിൾ; തേഡ് പാർട്ടി കുക്കീസിനെ ഗൂഗിൾ ക്രോം തടയുന്നു

Published on

ഇന്റർനെറ്റ് കുക്കീസിന് അവസാനം കുറിച്ച് ഗൂഗിൾ. 2024 ജനുവരി നാല് മുതൽ ക്രോമിൽ തേഡ് പാർട്ടി കുക്കീസിന് വിലക്കേർപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.ബ്രൗസറുകൾ വഴി ഓരോ വെബ്‌സൈറ്റ് സന്ദർശിക്കുമ്പോഴും ആ വെബ്സൈറ്റുകൾ ബ്രൗസറിൽ ഡാറ്റ ശേഖരിക്കാറുണ്ട്. ഇതിനെയാണ് കുക്കീസ് എന്ന് പറയുന്നത്. കുക്കീസ് ഉപയോ ഗിച്ചാണ് ഉപഭോക്താക്കളുടെ ഇഷ്ട‌ാനിഷ്‌ടങ്ങൾ ഒരു പരിധി വരെ സൈറ്റുകൾ തിരിച്ചറിയുന്നത്.

പരസ്യങ്ങൾ പ്രദർശിപ്പിക്കാനും ഉപയോഗിക്കുന്നത് കുക്കീസാണ്. ഉപഭോക്താവിൻ്റെ ബ്രൗസിങ് ഹിസ്റ്ററി, ലൊക്കേഷൻ, ഉപകരണം സംബന്ധിച്ച വിവരങ്ങൾ പുറത്താവാനും ബ്രൗസറിൻ്റെ പ്രവർത്തന വേഗം കുറയാനും കുക്കീസ് കാരണമാകാറുണ്ട്. സൈബർ ആക്രമണങ്ങൾക്കും കുക്കീസ് സഹായിക്കപ്പെടാറുണ്ട്. ഇത്തരം കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് 2024 ഓടെ തേഡ് പാർട്ടി കുക്കീസ് ഒഴിവാക്കാൻ ഗൂഗിൾ ശ്രമിക്കുന്നത്. 2019 ൽ തന്നെ കുക്കീസ് ഉപയോഗിച്ചുള്ള പരസ്യ വിതരണ രീതികളും ട്രാക്കിങും അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ഗൂഗിൾ ആരംഭിച്ചിരുന്നുവെന്നാണ് സൂചന.

കുക്കീസിന് പകരം മറ്റ് സംവിധാനങ്ങൾ അവതരിപ്പിക്കാനുള്ള ശ്രമം കമ്പനി നടത്തുന്നുണ്ട്. അതിനു മുന്നോടിയായാണ് ‘ഫെഡറേറ്റഡ് ലേണിങ് ഓഫ് കൊഹേർട്‌സ്’ എന്ന ‘ഫ്ളോക്ക്’ 2021 ൽ അവതരിപ്പിക്കപ്പെട്ടത്. സ്വകാര്യത സംബന്ധിച്ച ആശങ്കകളുമായാണ് അതൊഴിവാക്കിയത്. ‘ആഡ് ടോപ്പിക്‌സ്’ എന്ന രീതി പരസ്യങ്ങൾ ടാർഗറ്റ് ചെയ്യുന്നതിനായി കൊണ്ടുവന്നത് അതിനു ശേഷമാണ്.

ഇതുവഴി ക്രോമിൻ്റെ അടുത്തുള്ള ബ്രൗസിങ് ഹിസ്റ്ററി പരിശോധിച്ച് ഉപഭോക്താവിൻ്റെ ഇഷ്ടവിഷയങ്ങൾ തീരുമാനിക്കും. ഫ്ലോക്കിന് സമാനമായി തൽപര വിഷയങ്ങളുടെ ഒരു പട്ടികയാണ് ഇത് ഉണ്ടാക്കുന്നത്. ട്രാക്കിങ് പ്രൊട്ടക്ഷൻ എന്ന പുതിയ ഫീച്ചറിലൂടെയാണ് തേഡ് പാർട്ടി കുക്കീസിനെ ഗൂഗിൾ ക്രോം തടയുന്നത്. 2024 ജനുവരി നാലിന് ക്രോമിൻ്റെ വിൻഡോസ്, ലിനക്‌സ്, മാക്ക്, ആൻഡ്രോയിഡ്, ഐഒഎസ് വേർഷനുകളിലെ ആഗോള ഉപഭോക്താക്കളിൽ ഏകദേശം ഒരു ശതമാനത്തിന് ഈ ഫീച്ചർ ലഭ്യമാകുമെന്നാണ് പറയപ്പെടുന്നത്.

2024 രണ്ടാം പകുതിയോടെ എല്ലാ ക്രോം ഉപഭോക്താക്കളിലേക്കും ട്രാക്കിങ് പ്രൊട്ടക്ഷൻ ഫീച്ചർ എത്തിക്കാനാണ് ഗൂ ഗിളിന്റെ പദ്ധതി. ചില വെബ്സൈറ്റുകളിൽ ഇത് പ്രവർത്തിക്കില്ല. അത്തരം സാഹചര്യങ്ങളിൽ തേഡ് പാർട്ടി കുക്കീസ് താൽകാലികമായി തിരികെ കൊണ്ടുവരാൻ അനുവദിക്കുമെന്നാണ് ഗൂഗിൾ പറയുന്നത്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this