Sunday, October 11, 2026
HomeNewsഇന്ത്യയിൽ ഫാക്ടറി സ്ഥാപിക്കാനുള്ള നീക്കവുമായി ഇലോൺ മസ്കിന്റെ ടെസ്‌ല; 20 ലക്ഷം രൂപ മുതൽ ഇലക്ട്രിക്...

ഇന്ത്യയിൽ ഫാക്ടറി സ്ഥാപിക്കാനുള്ള നീക്കവുമായി ഇലോൺ മസ്കിന്റെ ടെസ്‌ല; 20 ലക്ഷം രൂപ മുതൽ ഇലക്ട്രിക് വാഹനങ്ങൾ

Published on

ഇന്ത്യയിൽ ഫാക്ടറി സ്ഥാപിക്കാനുള്ള നീക്കവുമായി ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‌ല. കമ്പനിയുടെ പ്രതിനിധികൾ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ.


വർഷത്തിൽ അഞ്ച് ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാനുള്ള ഫാക്ടറിക്കുള്ള സാധ്യതയാണ് കമ്പനി തേടുന്നത്. ചെലവുകുറഞ്ഞ വാഹനങ്ങൾ നിർമിക്കാനാണ് പദ്ധതി. കാറുകൾക്ക് രാജ്യത്ത് 20 ലക്ഷം രൂപ മുതലായിരിക്കും വിലയെന്നും റിപ്പോർട്ടുകളുണ്ട്.

ഇന്ത്യൻ വിപണിയും കയറ്റുമതിയും ലക്ഷ്യമിട്ടാണ് ഇലോൺ മസ്കിന്റെ നീക്കം. ഇൻഡോ- പസഫിക് മേഖലയിലേക്ക് കാറുകൾ കയറ്റുമതി ചെയ്യാനുള്ള കേന്ദ്രമായി ഇന്ത്യയെ ഉപയോഗിക്കുമെന്നാണ് വിവരം. അതേസമയം, ഇറക്കുമതി തീരുവയിൽ ഇളവ് നൽകാൻ സാധിക്കില്ലെന്ന് കേന്ദ്രസർക്കാർ കമ്പനിയെ അറിയിച്ചതായും സൂചനകളുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ സന്ദർശനവേളയിൽ ഇലോൺ മസ്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ ഇന്ത്യയിൽ ഉടൻ ഫാക്ടറി ആരംഭിക്കുമെന്ന പ്രത്യാശ മസ്ക് പങ്കുവെച്ചിരുന്നു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...