Tuesday, October 6, 2026
HomeNewsആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ല; നിപ പ്രതിരോധത്തിന് എല്ലാ മുൻകരുതലും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പി.എ മുഹമ്മദ്...

ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ല; നിപ പ്രതിരോധത്തിന് എല്ലാ മുൻകരുതലും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

Published on

നിപ പ്രതിരോധത്തിന് എല്ലാ മുൻകരുതലും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ല. വൈകീട്ടോടെ മാത്രമേ പരിശോധനാഫലം പുറത്തുവരികയുള്ളൂ. അതിന് ശേഷം ആവശ്യമെങ്കിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കുറ്റ്യാടിയിൽ അവലോകനയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്ത് പ്രസിഡൻ്റുമാർ, പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവരെ പങ്കെടുപ്പിച്ചാണ് അവലോകനയോഗം ചേർന്നത്. മരുതോങ്കര പഞ്ചായത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു. ആയഞ്ചേരി പഞ്ചായത്തിൽ പ്രത്യേക ജാഗ്രത പുലർത്തുന്നുണ്ട്. സമീപ പഞ്ചായത്തുകളിലും അവലോകനയോഗങ്ങൾ ചേർന്ന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുമെന്നും ആരോഗ്യപ്രവർത്തകർ പറഞ്ഞു.

നിപ സംശയത്തെ തുടർന്ന് നാലുപേരാണ് ഇപ്പോൾ ചികിത്സയിലുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. മരിച്ച വ്യക്തിയുടെ ഭാര്യയും കുട്ടികളും അടക്കമാണ് ചികിത്സയിലുള്ളത്. ഒമ്പത് വയസുള്ള കുട്ടി വെൻ്റിലേറ്ററിലാണ്. 10 മാസം പ്രായമുള്ള കുട്ടിയും ചികിത്സയിലുണ്ടെന്നും ആരോഗ്യമന്ത്രി ഉന്നതതലയോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

Latest articles

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...

More like this