ചന്ദിരൂരിലെ സീഫുഡ് എക്സ്പോർട്ടിംഗ് കമ്പനിയായ പ്രീമിയർ കമ്പനിയിലാണ് തീപിടുത്തം. തീ പടർന്നത് എങ്ങനെയാണെന്നതിൽ വ്യക്തതയില്ല.

അരൂരിൽ നിന്നും ആലപ്പുഴയിൽ നിന്നും മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തിയിട്ടുണ്ട്. തീ നിയന്ത്രണവിധേയമാണെന്നാണ് ഫയർഫോഴ്സ് പറയുന്നത്. സമീപത്തേക്ക് തീ പടരാതിരിക്കാനുള്ള മുൻകരുതൽ എടുത്തു.

ഉച്ചയോടെയാണ് സ്ഥാപനത്തിൻ്റെ മുകൾ നിലയിൽ നിന്ന് തീ ഉയർന്നത്.

കെട്ടിടത്തിന്റെ ഒരു ഭാഗം മുഴുവൻ തീപിടുത്തതിൽ പൂർണമായി കത്തിനശിച്ചു.

വലിയ നാശനഷ്ടവും കണക്കാക്കുന്നു. ആളപായമില്ല. അകത്തുണ്ടായിരുന്ന ജീവനക്കാരൊക്കെ പുറത്തേക്ക് ഓടിരക്ഷപ്പെട്ടു.



