Saturday, October 10, 2026
HomeNewsആഗോളതലത്തിൽ 368 ബില്ല്യൺ വ്യൂയിങ് മിനിറ്റ്സ്: പുതിയ ബ്രോഡ്‌കാസ്റ്റ് റെക്കോഡ് കുറിച്ച് ചാമ്പ്യൻസ് ട്രോഫി ടൂർണമെൻ്റ്

ആഗോളതലത്തിൽ 368 ബില്ല്യൺ വ്യൂയിങ് മിനിറ്റ്സ്: പുതിയ ബ്രോഡ്‌കാസ്റ്റ് റെക്കോഡ് കുറിച്ച് ചാമ്പ്യൻസ് ട്രോഫി ടൂർണമെൻ്റ്

Published on

പുതിയ ബ്രോഡ്‌കാസ്റ്റ് റെക്കോഡ് കുറിച്ച് ഈ വർഷം നടന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെൻ്റ്. ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ സമയം ആളുകൾ കണ്ട ടൂർണമെൻ്റായി ഇത് മാറി. ആഗോളതലത്തിൽ 368 ബില്ല്യൺ വ്യൂയിങ് മിനിറ്റ്സോടെയാണ് റെക്കോഡ് നേട്ടം. ഐസിസിയാണ് വിവരം പുറത്തുവിട്ടത്.

കഴിഞ്ഞ വർഷത്തേക്കാൾ 19% വർധനവാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഇന്ത്യയും ന്യൂസീലൻഡും തമ്മിൽ നടന്ന ഫൈനൽ, ഏറ്റവും കൂടുതൽ സമയം തത്സമയം കാണപ്പെട്ട ചാമ്പ്യൻസ് ട്രോഫി മത്സരമെന്ന റെക്കോഡും സ്വന്തമാക്കി. 65.3 ബില്ല്യൺ ലൈവ് വ്യൂയിങ് മിനിറ്റ്സാണ് മത്സരത്തിൻ്റേത്. തത്സമയം മത്സരം കണ്ട സമയം പരിഗണിക്കുമ്പോൾ ഇത് ഐസിസിയുടെ ചരിത്രത്തിൽ തന്നെ മൂന്നാമത്തേതാണ്. 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യയുടെ സെമിയും ഫൈനലുമാണ് മുന്നിൽ.

പാകിസ്താനിലും യുഎഇയിലുമായി ഹൈബ്രിഡ് മോഡലിലാണ് ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫി ടൂർണമെൻ്റ് നടന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലാദേശ്, പാകിസ്താൻ, ന്യൂസീലൻഡ് ടീമുകളെയും സെമിയിൽ ഓസ്ട്രേലിയയെയും മറികടന്നെത്തിയ ഇന്ത്യ, കലാശപ്പോരിൽ കിവികളെയും തകർത്താണ് ചാമ്പ്യൻസ് ട്രോഫിയിൽ മുത്തമിട്ടത്. രോഹിത് ശർമയുടെ കീഴിൽ ആധികാരികമായിരുന്നു എല്ലാ ജയങ്ങളും. ടൂർണമെൻ്റിൽ ഒരു കളിയും തോൽക്കാതെ ഫൈനലിലെത്തിയ ഏക ടീമും ഇന്ത്യതന്നെയായിരുന്നു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this