Saturday, October 10, 2026
HomeNewsസ്ക്രീനിൽ കാണുന്ന എന്തും സെർച്ച് ചെയ്യാം; ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പിന്തുണയിൽ 'സർക്കിൾ ടു സെർച്ച്' അവതരിപ്പിച്ച്...

സ്ക്രീനിൽ കാണുന്ന എന്തും സെർച്ച് ചെയ്യാം; ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പിന്തുണയിൽ ‘സർക്കിൾ ടു സെർച്ച്’ അവതരിപ്പിച്ച് ഗൂഗിൾ

Published on

ഇന്റർനെറ്റിൽ എന്തും തിരഞ്ഞുകണ്ടുപിടിക്കാം. അക്കാര്യത്തിൽ ഗൂഗിൾ സെർച്ച് തന്നെയാണ് ഏറ്റവും മുന്നിലുള്ളത്. വിവരങ്ങളും വാർത്തകളും അറിയാനും ചിത്രങ്ങളും ഉല്പന്നങ്ങളും തിരയാനുമെല്ലാം ഗൂഗിൾ സെർച്ചിൽ സാധിക്കുന്നു. ഇപ്പോഴിതാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് സെർച്ചിൽ കൂടുതൽ സൗകര്യങ്ങൾ അവതരിപ്പിക്കുകയാണ് ഗൂഗിൾ.

ബുധനാഴ്ച‌ രണ്ട് പുതിയ സൗകര്യങ്ങൾ ഗൂഗിൾ ആഗോള ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചു. അതിലൊന്നാണ് ‘സർക്കിൾ ടു സെർച്ച്’. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പിന്തുണയിൽ പ്രവർത്തിക്കുന്ന ഈ സംവിധാനം ഗൂഗിൾ ലെൻസ് സെർച്ചിൻ്റെ മറ്റൊരു പതിപ്പാണ്.

ആൻഡ്രോയിഡ് സ്ക്രീനിൽ കാണുന്ന എന്തും സെർച്ച് ചെയ്യാൻ സഹായിക്കുന്ന ഫീച്ചറാണിത്. അതിനായി ഒരു ആപ്പിൽ നിന്ന് മറ്റൊരു ആപ്പിലേക്ക് പോവേണ്ടതില്ല. ഉദാഹരണത്തിന് സ്ക്രീനിൽ കാണുന്ന വസ്‌തുവിനെ കുറിച്ചറിയാൻ അതിന് മേൽ വിരൽ കൊണ്ട് ഒരു വൃത്തം വരയ്ക്കുകയോ, ഹൈലൈറ്റ് ചെയ്യുകയോ, ടാപ്പ് ചെയ്യുകയോ ചെയ്‌താൽ മതി. അവയുടെ വിവരങ്ങൾ ഗൂഗിൾ സെർച്ചിൽ തിരയാനാവും.

ഒരു ഇൻഫ്ളുവൻസർ ഒരു ഉല്പന്നം പരിചയപ്പെടുത്തുന്ന വീഡിയോ കാണുന്നു എന്നിരിക്കട്ടെ. ആ വീഡിയോ പോസ് ചെയ്‌ത്‌ ഫോണിലെ ഹോം ബട്ടൺ ലോങ് പ്രസ് ചെയ്യുക. ഇതുവഴി സർക്കിൾ ടു സെർച്ച് ആക്‌ടിവേറ്റാവും. വീഡിയോയിൽ നിങ്ങൾക്ക് ഏത് വസ്‌തുവിനെ കുറിച്ചാണോ അറിയേണ്ടത് അതിനെ ചുറ്റി ഒരു വൃത്തം വരയ്ക്കുക. ആ ഉല്പന്നത്തിന് സമാനമായ ഓപ്ഷനുകൾ തിരഞ്ഞുകണ്ടുപിടിക്കാനാവും.

എഐ പിന്തുണയോടെയുള്ള അപ്‌ഗ്രേഡുകളിലൂടെയും ഒരേ സമയം ടെക്സ്റ്റും ചിത്രങ്ങളും ഉപയോഗിച്ചുള്ള മൾട്ടി സെർച്ചുകളിലൂടെയും ഉപഭോക്താക്കൾക്ക് വെബ്ബിൽ കൂടുതൽ വ്യക്തമായി കാര്യങ്ങൾ അറിയാൻ കഴിയുമെന്ന് ഗൂഗിൾ പറയുന്നു.

പിക്സൽ 8, പിക്‌സൽ 8 പ്രോ, പുതിയ സാംസങ് ഗാലക്‌സി എസ്‌24 സീരീസ് തുടങ്ങി തിരഞ്ഞെടുത്ത പ്രീമിയം ആൻഡ്രോയിഡ് ഉപകരണങ്ങളിലാണ് ഈ സൗകര്യങ്ങൾ ലഭിക്കുക.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this