Tuesday, October 20, 2026
HomeTOP NEWSKERALAമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ് ; മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ചു ആരോഗ്യമന്ത്രി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ് ; മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ചു ആരോഗ്യമന്ത്രി

Published on

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ തട്ടിപ്പു നടന്നതിനെ തുടർന്ന് സർക്കാർ മുഖം രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന മാധ്യമങ്ങളുടെ
പരാമര്ശത്തിനെതിരെയാണ് ആരോഗ്യമന്ത്രി വീണ ജോർജ് ഫേസ് ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത് .

ആരോഗ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ് പൂർണ രൂപം ;

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള പണം അനർഹരായ ചിലർക്കും ലഭിച്ചിട്ടുണ്ട് എന്ന വിജിലൻസിന്റെ കണ്ടെത്തലിനെ തുടർന്ന്
കേരളത്തിലെ ചില മാധ്യമങ്ങൾ നൽകുന്ന വാർത്തയും ചർച്ചയും ശ്രദ്ധയിൽപ്പെട്ടു . ഒരു
മാധ്യമം പറഞ്ഞത് ഈ വിവരങ്ങൾ പുറത്തു വന്നപ്പോൾ മുഖം രക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നു എന്നാണ് !
ദുരിതാശ്വാസ നിധിയിൽ നിന്നുള്ള പണം അർഹരായവർക്ക്‌ ലഭിക്കണമെന്ന് നിർബന്ധം ഉള്ളത് കൊണ്ടും അതങ്ങനെ ആണോ എന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത് . അന്വേഷണത്തിന് നിർദേശം നൽകിയത് ബഹു. മുഖ്യമന്ത്രിയാണ് . വിജിലൻസിനു സംശയം തോന്നിയ ഓരോ കേസും വിശദമായി അവർ അന്വേഷിച്ചു . അന്വേഷിക്കുന്നു . ഏതു തലത്തിലാണോ ക്രമക്കേട് നടന്നത് അത്
കൃത്യമായി കണ്ടെത്തും . കുറ്റം ചെയ്തവരോട് ഒരു ദാക്ഷിണ്യവും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട് . ശക്തമായ നടപടി ഉണ്ടാകും .വിപുലമായ അന്വേഷണമാണ് ഇതുമായി ബന്ധപ്പെട്ടു വിജിലൻസ് നടത്തുന്നത് . മുഖ്യമന്ത്രിയും സർക്കാരും അത്രയേറെ ഗൗരവത്തോടെയാണ് ഇക്കാര്യം കാണുന്നത് . ജനക്ഷേമ പ്രവർത്തങ്ങൾ ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിൽ നിന്ന്‌ വേട്ടയാടലുകൾക്കു പിന്തിരിപ്പിക്കാനാവില്ല എന്നതിന്റെ ഉദാഹരണം കൂടിയാണ് മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് നടത്തുന്ന ഈ അന്വേഷണവും ഇനി വരാൻ പോകുന്ന നടപടികളും .

Latest articles

യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യപ്രതികരണത്തിൽ വിമർശനവുമായി മുതിർന്ന നേതാവ് എംഎം ഹസൻ

യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യപ്രതികരണത്തിൽ വിമർശനവുമായി മുതിർന്ന നേതാവ് എംഎം ഹസൻ. അടൂർ പ്രകാശിന് അഭിപ്രായം ഉണ്ടെങ്കിൽ...

രാജ്യത്തിന്റെ ശത്രുക്കളെ നാം ഒരുമിച്ച് നേരിടണം; രാജ്യത്തെ വിഭജിക്കാൻ ചിലർ ശ്രമിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തെ വിഭജിക്കാൻ ചിലർ ശ്രമിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ശത്രുക്കളെ നാം ഒരുമിച്ച് നേരിടണം. രാമന്റെ...

ഗിന്നസ് ലോക റെക്കോർഡിന്റെ തിളക്കത്തിൽ സുനിൽ പാറയ്ക്കൽ

ഗിന്നസ് ലോക റെക്കോർഡിന്റെ തിളക്കത്തിൽ സുനിൽ പാറയ്ക്കൽ. അമേരിക്കയിൽ നടന്ന ലോകത്തിലെ ഏറ്റവും വലിയ മേളം എൻസെംബിൾ ഗിന്നസ്...

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

More like this

രാജ്യത്തിന്റെ ശത്രുക്കളെ നാം ഒരുമിച്ച് നേരിടണം; രാജ്യത്തെ വിഭജിക്കാൻ ചിലർ ശ്രമിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തെ വിഭജിക്കാൻ ചിലർ ശ്രമിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ശത്രുക്കളെ നാം ഒരുമിച്ച് നേരിടണം. രാമന്റെ...

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...