Sunday, May 19, 2024

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ

FEATUREDഎസ്എസ്എൽസി പരീക്ഷാ ഫലം നാളെ

ഉച്ചയ്ക്ക് മൂന്നിന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇതോടൊപ്പം ടെക്നിക്കല്‍, ആര്‍ട്ട് എസ്എസ്എല്‍സി പരീക്ഷ ഫലവും പ്രഖ്യാപിക്കും. ഫലങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ പരീക്ഷ ഭവന്‍റെ വെബ്സൈറ്റില്‍ ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ മറ്റന്നാളാണ് പ്രഖ്യാപിക്കുക.

ഈ വർഷം പത്താം ക്ലാസ് പരീക്ഷ 2024 മാർച്ച് 4 മുതൽ 25 വരെയാണ് നടന്നത്. പ്ലസ് ടു പരീക്ഷ 2024 മാർച്ച് 1 മുതൽ 26 മാർച്ച് വരെയും നടത്തിയിരുന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles