Sunday, May 19, 2024

ജനാധിപത്യത്തിൽ വോട്ടിങ്ങിന് വലിയ പ്രാധാന്യമാണുള്ളത്, ഉത്സാഹത്തോടെ എല്ലാവരും വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി

FEATUREDജനാധിപത്യത്തിൽ വോട്ടിങ്ങിന് വലിയ പ്രാധാന്യമാണുള്ളത്, ഉത്സാഹത്തോടെ എല്ലാവരും വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി

ജനാധിപത്യത്തിൽ വോട്ടിങ്ങിന് വലിയ പ്രാധാന്യമാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്സാഹത്തോടെ എല്ലാവരും വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടമാണ് ഇന്ന് നടക്കുന്നത്. 93 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് പോളിംഗ്. 1351 സ്ഥാനാർത്ഥികളാണ് ഇത്തവണ ജനവിധി തേടുക.

പ്രമുഖ പാർട്ടി നേതാക്കളായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ,കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്,പ്രഹ്‌ളാ ജോഷി, ശിവരാജ് സിംഗ് ചൗഹാൻ,എസ് പി നേതാവ് ഡിമ്പിൾ യാഥവ്, സുപ്രിയ സുലെ എന്നി പ്രമുഖരും മൂന്നാം ഘട്ടത്തിലാണ് ജനവിധി തേടുന്നത്.

ഇത്രയും വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയത് വോട്ടിങ്ങിനെ സുഗമമാക്കിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

ഹത്രാസ്, ആഗ്ര, ഫത്തേപൂർ സിക്രി, ഫിറോസാബാദ്, മെയിൻപുരി എന്നിവയാണ് മൂന്നാംഘട്ടത്തിലെ ഉത്തർപ്രദേശിലെ പ്രധാന മണ്ഡലങ്ങൾ. രാജ്യത്തെ 10 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

spot_img

Check out our other content

Check out other tags:

Most Popular Articles