സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമേകാൻ നേരിയ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത. തുടർന്ന് 8 ജില്ലകളിൽ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. എന്നാൽ എവിടെയും അലേർട്ടുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല.
അതെ സമയം കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.