Thursday, May 2, 2024

നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിഗ്രഹവും സ്വർണവും കവർന്ന പ്രതി പൊലീസ് പിടിയിൽ

FEATUREDനൂറ്റാണ്ടുകള്‍ പഴക്കമുള്ള വിഗ്രഹവും സ്വർണവും കവർന്ന പ്രതി പൊലീസ് പിടിയിൽ

മലപ്പുറം എരമം​ഗലത്ത് ചരിത്ര പ്രസിദ്ധമായ വന്നേരി പെരുമ്പടപ്പ് കാട്ടുമാടം മനയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിഗ്രഹവും സ്വർണവും കവർന്ന പ്രതി പൊലീസ് പിടിയിൽ. ചാവക്കാട് മല്ലാട് പുതുവീട്ടിൽ മനാഫിനെയാണ് കൊടുങ്ങല്ലൂരിൽ വച്ചു പെരുമ്പടപ്പ് സിഐ ടിസതീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

വന്നേരി പെരുമ്പടപ്പ് കാട്ടുമാടം മനയിൽ നിന്ന് 10 ദിവസം മുൻപാണ് ഇയാൾ വിഗ്രഹവും സ്വർണവും കവർന്നത്. 500 വര്‍ഷത്തോളം പഴക്കമുള്ള പുരാതനമായ കാട്ടുമാടം മനയിലാണ് പ്രതി കവർച്ച നടത്തിയത്.

spot_img

Check out our other content

Check out other tags:

Most Popular Articles