Wednesday, May 8, 2024

ഇലക്ടറൽ ബോണ്ട്; വൻ അഴിമതിക്കാണ് ബിജെപി തുടക്കം കുറിച്ചതെന്ന് പിണറായി വിജയൻ

FEATUREDഇലക്ടറൽ ബോണ്ട്; വൻ അഴിമതിക്കാണ് ബിജെപി തുടക്കം കുറിച്ചതെന്ന് പിണറായി വിജയൻ

ഇലക്ടറൽ ബോണ്ട് എന്ന പേരിൽ വൻ അഴിമതിക്കാണ് ബിജെപി തുടക്കം കുറിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇലക്ടറൽ ബോണ്ടിൽ കോൺഗ്രസുമുണ്ട്. ഇലക്ടറൽ ബോണ്ടിൽ കൃത്യമായ നിലപാട് എടുത്തത് കമ്മ്യൂണിസ്റ്റു പാർട്ടികൾ. സാൻ്റിയാഗോ മാർട്ടിൻ 1368 കോടിയാണ് ഇലക്ടറൽ ബോണ്ട് നൽകിയത്. ഇതിൽ 50 കോടി കിട്ടിയത് കോൺഗ്രസിനാണ്.

കെജ്‌രിവാളിനടുത്തേക്ക് ഇഡി എത്തിയതിന് കാരണം കോൺഗ്രസാണ്. കോൺഗ്രസുകാരല്ലാത്ത പ്രതിപക്ഷനേതാക്കളെ കുടുക്കാൻ ശ്രമിക്കുമ്പോൾ കോൺഗ്രസ് പിന്തുണക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. രാഷ്ട്രീയ പാർട്ടികളുടെ ഫണ്ട് എവിടെ നിന്ന് കിട്ടിയെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്.

കേന്ദ്ര സർക്കാരിന് ഇത് പുറത്തു വരരുതെന്ന് താൽപ്പര്യമുണ്ട്. ആളുകളെ ഭീഷണിപ്പെടുത്തി പണമുണ്ടാക്കുന്നു. ബിഎൽഎഫിനെ പോലുള്ള കമ്പനികളെ ഭീഷണിപ്പെടുത്തിയത് പുറത്തുവരുന്നു. മതനിരപേക്ഷതയും ജനാധിപത്യവും നിലനിൽക്കണോ എന്ന് തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുമ്പില്ലാത്ത പ്രാധാന്യത്തോടെയാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ് സംഘപരിവാറിനോട് സമരസപ്പെടുന്ന പാർട്ടിയായി മാറി. സംഘ്പരിവാറിൻ്റെ വർഗീയതയെ എതിർക്കാത്ത നിലപാട് കോൺഗ്രസ് സ്വീകരിച്ചു.

വർഗീയതയെ എതിർത്തുകൊണ്ടു മാത്രമേ മതനിരപേക്ഷത നിലനിർത്താനാവുയെന്നും മുഖ്യമന്ത്രി വിമർശിച്ചു.

spot_img

Check out our other content

Check out other tags:

Most Popular Articles