Thursday, May 2, 2024

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ രണ്ട് ജവാന്‍മാര്‍ വീരമൃത്യു വരിച്ചു

FEATUREDജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ രണ്ട് ജവാന്‍മാര്‍ വീരമൃത്യു വരിച്ചു

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. രാവിലെയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജവാന്‍മാര്‍ വീരമൃത്യു വരിച്ചു. ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരനെ വധിച്ചതായി ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു.

ഷോപ്പിയാനിലെ ചെര്‍മാര്‍ഗ് പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭീകരരെ കണ്ടെത്തിയത്.

ഒളിച്ചിരിക്കുകയായിരുന്ന ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തു. സുരക്ഷാ സേനയുടെ ശക്തമായ തിരിച്ചടിയിലാണ് ഭീകരന്‍ കൊല്ലപ്പെട്ടത്.

അതേസമയം, സുരക്ഷാ സേന വധിച്ച ഭീകരനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം. ഭീകരരെ കണ്ടെത്താനുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു.

spot_img

Check out our other content

Check out other tags:

Most Popular Articles