Friday, May 10, 2024

മനുഷ്യന്റെ കെണിയിൽ പെടാതെ ഒരു കുഞ്ഞുമായി അമ്മപ്പുലി മടങ്ങി; തലപുകഞ്ഞ് വനപാലകർ

FEATUREDമനുഷ്യന്റെ കെണിയിൽ പെടാതെ ഒരു കുഞ്ഞുമായി അമ്മപ്പുലി മടങ്ങി; തലപുകഞ്ഞ് വനപാലകർ

പാലക്കാട് ഉമ്മനിയില്‍ വനംവകുപ്പ് ഒരുക്കിയ കൂട്ടില്‍ പുലിയെ പിടികൂടാന്‍ വലിയ കൂടൊരുക്കിയിട്ടും കൂട്ടിനകത്ത് വെച്ചിരുന്ന രണ്ട് പുലിക്കുട്ടികളിലൊന്നിനെ സമര്‍ഥമായി അമ്മപ്പുലി കൊണ്ടുപോയി. ഇത് എങ്ങനെ സംഭവിച്ചെന്നറിയാതെ തലപുകയ്ക്കുകയാണ് വനപാലകര്‍.

പുലിയെ തിരികെയെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കൂട്ടില്‍ പുലിക്കുഞ്ഞുങ്ങളെ വച്ചത്. പുലിയെ തന്ത്രപൂര്‍വം കെണിയില്‍ വീഴ്ത്താനായി സ്ഥാപിച്ച വലിയ കൂട്ടിലാണ് പുലിക്കുട്ടികളെ വച്ചത്.

എന്നാല്‍ കൂട്ടില്‍ കുടുങ്ങാതെയാണ് പുലി കുഞ്ഞിനെ കൊണ്ടുപോയത്. ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണ് തള്ളപ്പുലി എത്തിയത്. കൂടിനകത്തുണ്ടായിരുന്ന ഹാര്‍ഡ് ബോര്‍ഡ് പുറത്തേക്ക് വലിച്ചിട്ട് പുലി കുഞ്ഞിനെ എടുക്കുകയായിരുന്നു.

രണ്ടാമത്തെ കുഞ്ഞിനെ കൊണ്ടുപോകാനായി പുലി എത്തുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. അതേസമയം പുലിയെ പിടികൂടാത്തതില്‍ ആശങ്കയിലാണ് നാട്ടുകാര്‍.

കാമറ ട്രാപ്പ് ഉപയോഗിച്ച് മേഖല നിരീക്ഷിക്കുന്നുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം രാത്രിയും മേഖലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

ഉമ്മിനിയില്‍ അടഞ്ഞുകിടക്കുന്ന വീട്ടില്‍ നിന്നാണ് ഞായറാഴ്ച പുലിക്കുട്ടികളെ കണ്ടെത്തിയത്. പത്ത് ദിവസം മാത്രമായിരുന്നു പുലിക്കുട്ടികളുടെ പ്രായം. കുഞ്ഞുങ്ങളെ തേടി തള്ളപ്പുലി വരുമെന്ന പ്രതീക്ഷയിലാണ് കൂട് സ്ഥാപിച്ചത്.

spot_img

Check out our other content

Check out other tags:

Most Popular Articles