കെ.എസ്.ആര്‍.ടി.സിയില്‍ പണിമുടക്ക് നോട്ടീസ് നല്‍കി പ്രതിപക്ഷ സംഘടനകള്‍.

0
104
Google search engine

കെ.എസ്.ആര്‍.ടി.സിയില്‍ പണിമുടക്ക് നോട്ടീസ് നല്‍കി പ്രതിപക്ഷ സംഘടനകള്‍.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് പ്രതിപക്ഷ സംഘടനകളുടെ പുതിയ നീക്കം. ഫെബ്രുവരി 23 ആം തിയതി 24 മണിക്കൂര്‍ പണിമുടക്കുമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുള്ളത്. കെ.എസ്.ടി. എംപ്ലോയീസ് സംഘ് (ബി.എം.എസ്) രാവിലെയും ടി.ഡി.എഫ്. വൈകിട്ടുമാണ് കെ.എസ്.ആര്‍.ടി.സി. എം.ഡി. ബിജു പ്രഭാകറിന് സൂചനാ പണിമുടക്കിന് നോട്ടീസ് നല്‍കിയത്.

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പത്തുവര്‍ഷം നിഷേധിക്കപ്പെട്ട ശമ്പള പരിഷ്‌ക്കരണം അടിയന്തിരമായി നടപ്പാക്കുക, കെ എസ് ആര്‍ ടി സിയെ വെട്ടിമുറിച്ച് കമ്പനിയാക്കി സഹകരണ സംഘങ്ങള്‍ക്ക് അടിയറ വയ്ക്കുന്ന സര്‍ക്കാര്‍ നയത്തില്‍ നിന്നും പിന്മാറുക, കെ.എസ്.ആര്‍.ടി.സിയിലെ 100 കോടി ഉള്‍പ്പെടെയുള്ള എല്ലാ അഴിമതികളും പൊലീസ് വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കുക, കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക, പിരിച്ചുവിട്ട ജീവനക്കാരെ കെ.എസ്.ആര്‍.ടി.സിയിലോ കെ.യു.ആര്‍.ടി.സിയിലോ സ്ഥിരപ്പെടുത്തുക, അടിയന്തിരമായി അശ്രിത നിയമനം നല്‍കുക, പൊതുഗതാഗതം സേവന മേഖലയായി പരിഗണിച്ച് സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് എംപ്ലോയിസ് സംഘ് മുന്നോട്ടുവച്ചിട്ടുള്ളത്.

സ്വിഫ്റ്റ് കമ്പനി ഉപേക്ഷിക്കുക, ശമ്പള പരിഷ്‌കരണം നടപ്പാക്കുക, കൂടുതല്‍ ബസുകള്‍ ഇറക്കുക, തടഞ്ഞുവച്ചിരിക്കുന്ന ആനുകൂല്യങ്ങള്‍ നല്‍കുക, 100 കോടിയുടെ അഴിമതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ടി.ഡി.എഫ്. പണിമുടക്ക് നോട്ടീസ് നല്‍കിയത്.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here