പ്രവാസികൾക്ക് ഇരട്ട നികുതിയില്ല; സ്റ്റാർട്ടപ്പുകളെ നികുതിയിൽ നിന്ന് ഒരു വർഷത്തേക്ക് കൂടി ഒഴിവാക്കി,നികുതിയുമായി ബന്ധപ്പെട്ട് തർക്കപരിഹാരത്തിന് പ്രത്യേക പാനൽ രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു

0
635
Google search engine

നികുതി സമ്പ്രദായം കൂടുതൽ സുതാര്യമാക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. നികുതിയുമായി ബന്ധപ്പെട്ട് തർക്കപരിഹാരത്തിന് പ്രത്യേക പാനൽ രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.നികുതിയിൽ ഇളുകൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. വാസികളെ ഇരട്ട നികുതിയിൽ നിന്ന് ഒഴിവാക്കി. സ്റ്റാർട്ടപ്പുകളെ നികുതിയിൽ നിന്ന് ഒരു വർഷത്തേക്ക് കൂടി ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം, ആദായനികുതി ഘടനയിൽ ഇത്തവണ മാറ്റം വരുത്തിയില്ല. എന്നാൽ മുതിർന്ന പൗരന്മാരെ ഐടിആറിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 75 വയസിന് മുകളിൽ പ്രായമുള്ള പൗരന്മാരെയാണ് ആധായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.നമ്മുടെ രാജ്യത്തെ മുതിർന്ന പൗരന്മാരെ ഐടിആർ ബാധ്യതയിൽ നിന്ന് ഒഴിവാക്കുകയാണെന്ന് പറഞ്ഞാണ് ധനമന്ത്രി ഈ പ്രഖ്യാപനം ആരംഭിച്ച്. പെൻഷൻ , പെൻഷന്റെ പലിശ എന്നിവയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന 75 വയസിന് മുകളിൽ പ്രായമുള്ള വയോധികരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here