ഫർണ്ണിച്ചർ വ്യവസായങ്ങൾക്ക് കുതിപ്പേക്കാൻ 12 മത് കോമൺ ഫെസിലിറ്റി സെന്റർ

0
95
Google search engine

അനഘആമി

സംസ്ഥാനത്തെ ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക വ്യവസായങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാനാണ് ക്ലസ്റ്റര്‍ സംവിധാനം ആരംഭിച്ചത്. സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ വളര്‍ച്ച ലക്ഷ്യമിട്ട് സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് വ്യവസായ ക്ലസ്റ്റര്‍ വികസനം നടപ്പാക്കുന്നു. സാങ്കേതിക മികവ് വര്‍ദ്ധിപ്പിക്കല്‍, വിപണന തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുക, സാങ്കേതിക പരിശീലനങ്ങള്‍ നല്‍കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. ചെലവ് കുറച്ചുള്ള മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍ക്കാണ് പദ്ധതിയില്‍ ഊന്നല്‍ നൽകുന്നത്.ഒരു ക്ലസ്റ്ററില്‍ വ്യവസായ യൂണിറ്റുകള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏകീകൃതമായി ലഭ്യമാക്കുന്ന സംവിധാനമാണ് കോമണ്‍ ഫെസിലിറ്റി സെന്റര്‍. 15 ക്ലസ്റ്ററുകളില്‍ കോമണ്‍ ഫെസിലിറ്റി സെന്റര്‍ സ്ഥാപിക്കുവാനാണ് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുള്ളത്. ഇതില്‍ 12മത് കോമണ്‍ഫെസിലിറ്റി സെന്റര്‍ തൃശൂര്‍ കടലാശ്ശേരി ക്ലസ്റ്ററില്‍ പ്രവര്‍ത്തനം തുടങ്ങുകയാണ്. ഫര്‍ണിച്ചര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് കടലാശ്ശേരി ക്ലസ്റ്റര്‍ പ്രവര്‍ത്തിക്കുന്നത്. 14.15 കോടി രൂപ ചെലവിലാണ് കോമണ്‍ ഫെസിലിറ്റി സെന്റര്‍ പൂര്‍ത്തിയാക്കിയത്. ഡിസൈനിംഗ് ഫെസിലിറ്റി, മൂല്യവര്‍ധിത കംപോണന്റ് ഫെസിലിറ്റി, ഫിംഗര്‍ ജോയിന്റെ ഡെവലപ്‌മെന്റ് ഫെസിലിറ്റി, പ്രോസസിംഗ് ലൈന്‍ ഫെസിലിറ്റി എന്നിവയാണ് സെന്ററില്‍ ഒരുക്കിയിരിക്കുന്ന സൗകര്യം. 400 സൂക്ഷ്മ ചെറുകിട യൂണിറ്റുകളാണ് ക്ലസ്റ്ററില്‍ ഉള്ളത്. ഇതില്‍ 41 യൂണിറ്റുകള്‍ ചേര്‍ന്ന കണ്‍സ്‌ഷ്യേമാണ് സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകളുടെ ധനസഹായത്തോടെ കോമണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ നടപ്പാക്കുന്നത്. ഓഫീസ് ഫര്‍ണിച്ചര്‍, സ്‌കൂള്‍ ഫര്‍ണിച്ചര്‍, ഗൃഹോപകരണങ്ങള്‍,ഇന്റീരിയേഴ്‌സ് & എക്സ്റ്റീരിയേഴ്‌സ്, മോഡുലാര്‍ കിച്ചന്‍, ഡോര്‍ & വിന്‍ഡോ തുടങ്ങിയവയാണ് ക്ലസ്റ്ററില്‍ പ്രധാനമായും നിര്‍മ്മിക്കുന്നത്.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here