വയനാട്ടുക്കാരുടെ മെഡിക്കൽ കോളേജ് എന്ന ചിരകാല സ്വപ്നം സാഷാത്കാരത്തിലേക്ക്

0
211
Google search engine

അനഘ ആമി

വയനാടിന് ഇനി സ്വന്തമായി മെഡിക്കൽ കോളേജ് ,സുപ്രധാന തീരുമാനമെടുത്ത് സർക്കാർ . വയനാട് ജില്ലയിൽ ഡിഎം വിംസ് എന്ന സ്വാകാര്യ മെഡിക്കൽ കോളേജ് ഏറ്റെടുക്കാൻ ഉള്ള നിർദ്ദേശം സർക്കാർ വേണ്ടെന്നു വച്ചു. സ്വന്തം നിലയിൽ സർക്കാർ സ്ഥലം ഏറ്റെടുത്ത മെഡിക്കൽ കോളേജ് സ്ഥാപിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. സ്വാകാര്യ മെഡിക്കൽ കോളേജ് ഏറ്റെടുക്കാനുള്ള നിർദ്ദേശം പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു .ഡിഎം വിംസിന്റ്റെ ഉടമസ്ഥരായ ഡി എം എഡ്യൂക്കേഷണൽ റിസർച്ച് ഫൌണ്ടേഷൻ മുന്നോട്ടു വച്ച നിർദ്ദേശങ്ങൾ അപ്രായോഗികമാണെന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടു. ഇതു കണക്കിലെടുത്താണ് സ്വന്തം നിലയിൽ മെഡിക്കൽ കോളേജ് സ്‌ഥാപിക്കാൻ തീരുമാനിച്ചത് . കോളേജിന് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ആരോഗ്യവകുപ്പിന്നെ ചുമതലപ്പെടുത്തി. യോഗത്തിൽ മന്ത്രിമാരായ കെ.കെ.ശൈലജ , ഇ ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ഡോവിശ്വാസ് മേത്ത , നിയമ സെക്രട്ടറി പി.കെ അരവിന്ദബാബു , ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ . രാജൻ ഖോബ്രാഗഡേ എന്നിവർ പങ്കെടുത്തു.
വയനാട്ടുക്കാരുടെ സ്വപ്നപദ്ധതിയായ മെഡിക്കൽകോളേജ് ആശുപത്രി പലതവണ ഉപേക്ഷിക്കാൻ നീക്കം ഉണ്ടായിരുന്നു.ആശുപത്രിക്ക് ആയി തീരുമാനിച്ച സ്ഥലം പാരിസ്ഥിതിക ആഘാത പ്രദേശമാണെന്ന കണ്ടെത്തലിനെ തുടർന്ന് ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു, ഈ പദ്ധതിക്കാണ് പിണറായി സർക്കാർ പുതു ജീവൻ നൽകിയത് . ഒമ്പതു ലക്ഷത്തോളം ജനങ്ങൾ തിങ്ങി പാർക്കുന്ന പിന്നോക്ക ജില്ലയായ വയനാട്ടിൽ മെഡിക്കൽ കോളേജ് വേണമെന്ന ആവശ്യത്തിന് വർശങ്ങളുടെ പഴക്കം ഉണ്ട് .900 കോടി രൂപയുടെ മെഡിസിറ്റിയെന്ന ബൃഹത്പദ്ധതിയാണ് ഇതിനായി ആവിഷ്‌ക്കരിച്ചത്. കോളജിനായി സ്ഥലം കണ്ടെത്തുകയെന്നതായിരുന്നു ഏറ്റവും ശ്രമകരമായ ദൗത്യം. തുടർന്ന് ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് കൽപ്പറ്റ പുളിയാർമലയിൽ 50 ഏക്കർ ഭൂമി സൗജന്യമായി നൽകി. സർക്കാർ തുടർനടപടികളെന്നോണം ഈ ഭൂമി ഏറ്റെടുത്തു. 2015 ജൂലൈ 12ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൽപ്പറ്റ എസ് കെ എം ജെ സ്‌കൂളിൽ വെച്ച് നടന്ന ചടങ്ങിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മെഡിക്കൽ കോളജിന്റെ ശിലാസ്ഥാപനം നിർവഹിച്ചു.
രണ്ട് ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിൽ മെഡിക്കൽ കോളജ് നിർമ്മിക്കാനായിരുന്നു ലക്ഷ്യമിട്ടത്. ആദ്യഘട്ടത്തിൽ 300 കിടക്കകളുള്ള ആശുപത്രിയായി പ്രവർത്തനം ആരംഭിക്കാനും ലക്ഷ്യമിട്ടു. രണ്ടാംഘട്ടത്തിൽ പി.ജി പഠനത്തിനുളള സൗകര്യങ്ങളും മൂന്നാംഘട്ടത്തിൽ മൾട്ടി സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലും പൂർണ്ണമായി പ്രവർത്തന സജ്ജമാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. കോൺക്രീറ്റിന് പകരം സ്റ്റീൽ ഉപയോഗിച്ചുളള നിർമ്മാണമായിരുന്നു പരിഗണിച്ചത് . മെഡിക്കൽ കോളേജിലേക്കുള്ള 1.8 കിലോമീറ്റർ റോഡ് മനോഹരമായ നാലു വാരിപാതയാക്കാനാണ് ലക്ഷ്യമിട്ടത്. പ്രവേശന കവാടത്തിനടുത്ത് മെയിൻ റോഡിൽ നിന്ന് മാറി വാഹന പാർക്കിങ്ങിനുളള സൗകര്യവും ബസ്‌ബേയും മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിരുന്നു. വയനാടിനെ ഏറെ ബാധിക്കുന്ന കുരങ്ങ് പനി, ക്യാൻസർ, അരിവാൾ രോഗം തുടങ്ങിവക്ക് പ്രത്യക ചികിത്സാ വിഭാഗവും ഗവേഷണ സൗകര്യങ്ങളും ഉൾപ്പെടുത്താനും ധാരണയായിരുന്നു. ഇന്ത്യയിലെയും വിദേശത്തേയും പ്രമുഖ സർവ്വകലാശാലകളുമായും ധാരണയിലെത്തി കൂടുതൽ ഗവേഷണ-ചികിത്സാ സൗകര്യങ്ങളൊരുക്കാനും, പരിസ്ഥിതി സംരക്ഷണത്തിനും മാലിന്യസംസ്‌ക്കരണത്തിനും ഊന്നൽ നൽകി പദ്ധതി നടപ്പിലാക്കാനുമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർച്ചി മാട്രിക്‌സ് ഹെൽത്ത് കെയർ ആർകിടെക്‌റ്റേഴ്‌സാണ് പദ്ധതിപ്രദേശം സന്ദർശിച്ച് വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. തുടർന്ന് യു ഡി എഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാന ബജറ്റിൽ 25 കോടി രൂപയും നബാർഡിൽ നിന്ന് 41 കോടിയും വയനാട് മെഡിക്കൽ കോളജിനായി വകയിരുത്തി.
.തുടർന്ന് എൽ ഡി എഫ് സർക്കാർ അധികാരത്തിലെത്തിയതോടെ ആരോഗ്യമന്ത്രി കെ കെ ശൈലജ മെഡിക്കൽ കോളജ് റോഡ് പ്രവൃത്തിയുടെ ശിലാസ്ഥാപനവും നടത്തി. പിന്നീട് റോഡിന്റെ പ്രവൃത്തിയും ആരംഭിച്ചു. അതിനു ശേഷം പദ്ധതി പലപ്പോഴായും ഉപേഷിക്കാൻ നീക്കം നടന്നെങ്കിലും അവസാനം വയനാടിന് സ്വാന്തമായൊരു മെഡിക്കൽ കോളേജ് എന്ന സ്വപ്നം സഫലമാക്കുന്നു .

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here