Monday, October 12, 2026
HomeENTERTAINMENT'ഹനുമാൻ' ബോക്സോഫീസിൽ കുതിക്കുന്നു; ആദ്യ ആഴ്‌ചയിലേതിനെക്കാളും കളക്ഷൻ രണ്ടാം വാരം, ചിത്രം 200 കോടി ക്ലബ്ബിലെക്ക്

‘ഹനുമാൻ’ ബോക്സോഫീസിൽ കുതിക്കുന്നു; ആദ്യ ആഴ്‌ചയിലേതിനെക്കാളും കളക്ഷൻ രണ്ടാം വാരം, ചിത്രം 200 കോടി ക്ലബ്ബിലെക്ക്

Published on

തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വർമ്മ തിരക്കഥയെഴുതി സംവിധാനം ചെയ്ത പാൻ ഇന്ത്യ ചിത്രം ‘ഹനുമാൻ’ ബോക്സോഫീസിൽ കുതിക്കുന്നു. കേരളത്തിലുൾപ്പടെ ചിത്രം കൂടുതൽ തിയേറ്ററുകളിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

റിലീസ് ചെയ്ത‌ ആദ്യ ആഴ്‌ചയിലേതിനെക്കാളും കളക്ഷൻ രണ്ടാം വാരം ചിത്രം സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ നിന്ന് മാത്രം 130 കോടി നേടിയ ചിത്രം ആഗോളതലത്തിൽ 150 കോടി കടന്നിട്ടുണ്ട്. വൈകാതെ ചിത്രം 200 കോടി ക്ലബ്ബിലെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രവചനം.

മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിധത്തിൽ ഒരുക്കിയ ഈ ചിത്രം തെലുങ്ക്, ഹിന്ദി, മറാത്തി, കന്നഡ, തമിഴ്, മലയാളം, ഇംഗ്ലീഷ്, സ്പാനിഷ്, കൊറിയൻ, ചൈനീസ്, ജാപ്പനീസ് തുടങ്ങി നിരവധി ഇന്ത്യൻ ഭാഷകളിലായി ജനുവരി 12-നാണ് തിയേറ്റർ റിലീസ് ചെയതത്. അമൃത അയ്യർ നായികയായും വിനയ് റായ് പ്രതിനായകനായും എത്തിയ ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് വരലക്ഷ്‌മി ശരത്കുമാറാണ്. ഗെറ്റപ്പ് ശ്രീനു, സത്യ, രാജ് ദീപക് ഷെട്ടി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഇന്ത്യൻ പുരാണങ്ങളിലെ ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രചോദനം ഉൾക്കൊണ്ട് സൂപ്പർഹീറോകളെക്കുറിച്ച് ഒരു സിനിമാറ്റിക് വേൾഡ് നിർമ്മിക്കാനുള്ള ശ്രമത്തിലാണ് ക്രിയേറ്റീവ് ഡയറക്‌ടർ പ്രശാന്ത് വർമ്മ. ‘ശ്രീരാമദൂത സ്തോത്രം’, ‘ആവക്കായ ആഞ്ജനേയ’, ‘പവർഫുൾ ഹനുമാൻ’, ‘സൂപ്പർ ഹീറോ ഹനുമാൻ’ തുടങ്ങി ചിത്രത്തിലെ നാല് ഗാനങ്ങൾ ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്.

ചൈതന്യ അവതരിപ്പിക്കുന്ന ചിത്രം പ്രൈംഷോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡിയാണ് നിർമ്മിക്കുന്നത്. അസ്രിൻ റെഡ്ഡി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും വെങ്കട്ട് കുമാർ ജെട്ടി ലൈൻ പ്രൊഡ്യൂസറും കുശാൽ റെഡ്ഡി അസോസിയേറ്റ് പ്രൊഡ്യൂസറുമായ് എത്തുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ശ്രീനാഗേന്ദ്ര തങ്കാലയാണ്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this