Sunday, October 11, 2026
HomeNewsസോഫ്റ്റ് ലാൻഡിങ് നടത്തി ജാപ്പനീസ് പേടകം മൂൺ 'നൈപ്പർ'; മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാനുള്ള ചാന്ദ്രദൗത്യങ്ങൾക്ക് മുതൽക്കൂട്ടാകും...

സോഫ്റ്റ് ലാൻഡിങ് നടത്തി ജാപ്പനീസ് പേടകം മൂൺ ‘നൈപ്പർ’; മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാനുള്ള ചാന്ദ്രദൗത്യങ്ങൾക്ക് മുതൽക്കൂട്ടാകും ജപ്പാൻ്റെ പിൻപോയിന്റ് ടെക്നോളജി

Published on

ചന്ദ്രോപരിതലത്തിൽ വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തി ജാപ്പനീസ് പേടകം. ജപ്പാൻ്റെ സ്ലിം (SLIM-മൂൺ നൈപ്പർ) പേടകമാണ് ലക്ഷ്യസ്ഥാനത്തിൻ്റെ നൂറ് മീറ്റർ പരിധിയിൽ വിജയകരമായി ഇറങ്ങിയത്. ഇതോടെ ചന്ദ്രോപരിതലത്തിൽ വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാൻ. അതേസമയം ലാൻഡിങ് വിജയകരമായി പൂർത്തീകരിച്ചതിൻ്റെ അന്തിമ സ്ഥിരീകരണത്തിന് പേടകത്തിൽ നിന്നുള്ള സിഗ്നലിനായി കാത്തിരിക്കുകയാണ് ശാസ്ത്രജ്ഞർ.

2023 ഓഗസ്റ്റ് 23-ന് ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യത്തിലെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയിരുന്നു. യു.എസ്, സോവിയറ്റ് യൂണിയൻ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ഇതിന് മുമ്പ് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത്.

സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂൺ എന്നതിന്റെ ചുരുക്കെഴുത്താണ് സ്ലിം. മൂൺ സ്റ്റൈപ്പർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈ ലാൻഡർ ചന്ദ്രൻ്റെ മധ്യരേഖയ്ക്ക് തൊട്ട് തെക്കുഭാഗത്തായുള്ള ഷിയോലി ഗർത്തത്തിൻ്റെ ചെരിവിലാണ് ഇറങ്ങിയത്. പിൻപോയിന്റ് ടെക്നോളജി എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു ലാൻഡിങ്. രണ്ട് ഛിന്നഗ്രഹങ്ങളിൽ നേരത്തേ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ജപ്പാൻ പേടകങ്ങൾ ഇറക്കിയിട്ടുണ്ട്.

മറ്റൊരു രാജ്യത്തിനും അവകാശപ്പെടാൻ കഴിയാത്ത നേട്ടമാണിതെന്ന് ജപ്പാൻ എയ്റോസ്പേസ് എക്സ‌്പ്ലോറേഷൻ ഏജൻസിയുടെ (ജാക്‌സ-JAXA ) സ്ലിം ദൗത്യത്തിന്റെ മാനേജർ ഷിനിചിറോ സാകായി പറഞ്ഞു. മനുഷ്യനെ വീണ്ടും ചന്ദ്രനിൽ എത്തിക്കാനുള്ള നാസയുടെ ആർട്ടെമിസ് ദൗത്യം ഉൾപ്പെടെയുള്ള ഭാവിയിലെ ചാന്ദ്രദൗത്യങ്ങൾക്ക് മുതൽക്കൂട്ടാകും ജപ്പാൻ്റെ പിൻപോയിന്റ് ടെക്നോളജി എന്നും അദ്ദേഹം പറഞ്ഞു.
2023 സെപ്റ്റംബർ ഏഴിന് ജപ്പാനിലെ തനേഗാഷിമ സ്പേസ് സെൻ്ററിൽ നിന്നാണ് സ്ലിം ദൗത്യം വിക്ഷേപിച്ചത്. ഡിസംബർ 25-ന് പേടകം വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. തദ്ദേശീയമായി നിർമ്മിച്ച എച്ച്-ഐ.ഐ.എ റോക്കറ്റാണ് പേടകത്തെ ബഹിരാകാശത്തെത്തിച്ചത്.

ആയിരം കോടിയോളം രൂപയാണ് ദൗത്യത്തിൻ്റെ ചെലവ്. അതേസമയം ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യത്തിന് 600 കോടി രൂപ മാത്രമാണ് ചെലവായത്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this