സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പില്‍ ആദ്യമണിക്കൂറുകളില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തി. 43.59 ശതമാനം പോളിംഗാണ് ഉച്ചവരെ രേഖപ്പെടുത്തിയത്

0
131
Google search engine

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പില്‍ ആദ്യമണിക്കൂറുകളില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തി. 43.59 ശതമാനം പോളിംഗാണ് ഉച്ചവരെ രേഖപ്പെടുത്തിയത്. വയനാട് 45.04 ശതമാനം ആളുകള്‍ വോട്ട് രേഖപ്പെടുത്തി. പാലക്കാട്ട് 43.79, തൃശൂരില്‍ 43.33, എറണാകുളത്ത് 43.18, കോട്ടയത്ത് 43.67 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.

അഞ്ച് ജില്ലകളിലെയും പോളിംഗ് ബൂത്തുകളില്‍ നീണ്ട ക്യൂവാണ് നിലവിലുള്ളത്. രാവിലെ മുതല്‍ തന്നെ വോട്ടര്‍മാര്‍ പോളിംഗ് സ്റ്റേഷനിലേക്ക് എത്തിതുടങ്ങിയിരുന്നു. അഞ്ച് ജില്ലകളിലും ഭേദപ്പെട്ട വോട്ടിംഗാണ് ആദ്യ മണിക്കൂറുകളില്‍ രേഖപ്പെടുത്തിയത്. രാവിലെ ഏഴുമണിക്കുതന്നെ വോട്ടിംഗ് ആരംഭിച്ചിരുന്നു. സമാധാനപരമായാണ് വോട്ടിംഗ് പുരോഗമിക്കുന്നത്. കൊവിഡ് പശ്ചാതലത്തില്‍ കര്‍ശന സുരക്ഷായോടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. പോളിംഗ് സ്റ്റേഷനുകളില്‍ സാനിറ്റൈസര്‍ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here