മന്ത്രി എ.സി മൊയ്തീന് രാവിലെ 6.55ന് വോട്ട് ചെയ്തുവെന്ന ആരോപണത്തില് പിഴവ് സംഭവിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്ക്ക് ജില്ലാ കലക്ടറുടെ റിപ്പോര്ട്ട്. ചട്ടവിരുദ്ധമായി ഒന്നും നടന്നില്ലെന്നും റിപ്പോര്ട്ടില് പറയുന്നു.
മന്ത്രി വോട്ട് ചെയ്യുന്നതിന് ബൂത്തില് കയറുമ്ബോള് പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചില് ഏഴു മണി ആയിരുന്നു. ബൂത്ത് ഏജന്റുമാരും മന്ത്രി വോട്ട് ചെയ്യുന്നതില് എതിര്പ്പ് അറിയിച്ചില്ല. മന്ത്രി 20 മിനിറ്റോളം ക്യൂവില് നിന്ന ശേഷമാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ട് രേഖപ്പെടുത്തുന്നതിന് ആദ്യം അനുമതി ചോദിച്ചെങ്കിലും ഏഴ് മണിയാകാന് അഞ്ചു മിനിറ്റ് കൂടി ഉള്ളതിനാല് കാത്തുനില്ക്കാന് നിര്ദേശിക്കുകയായിരുന്നുവെന്നും പ്രിസൈഡിംഗ് ഓഫീസറുടെ വിശദീകരണം പരിഗണിച്ച് കലക്ടര് നല്കിയ റിപ്പോര്ട്ടില് ചൂണ്ടിക്കാട്ടുന്നു.
മന്ത്രി എ.സി മൊയ്തീന് രാവിലെ 6.55ന് വോട്ട് ചെയ്തുവെന്നും അത് ചട്ടവിരുദ്ധമാണെന്നും കാണിച്ച് അനില് അക്കര എം.എല്.എയാണ് പരാതി നല്കിയത്. വടക്കാഞ്ചേരി മണ്ഡലത്തിലെ തെക്കുംകര കല്ലമ്ബാറ ബൂത്തിലായിരുന്നു മന്ത്രിയുടെ വോട്ട്.


